ഡെലവെയര്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏര്‍ലി വോട്ട് ചെയ്ത് പ്രസിഡന്റ് ജോ ബൈഡന്‍. ഡെലവെയറിലെ വില്‍മിംഗ്ടണില്‍ തന്റെ വീടിന് സമീപമുള്ള വോട്ടിംഗ് കേന്ദ്രത്തിലെത്തിയാണ് ബൈഡന്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചത്. ജനങ്ങളോടൊപ്പം ക്യൂ നിന്നാണ് യുഎസ് പ്രസിഡന്റും വോട്ട് ചെയ്തത്.
ബൈഡന്‍ തന്റെ വോട്ട് രേഖപ്പെടുത്താന്‍ വരിയില്‍ കാത്തുനില്‍ക്കുമ്പോള്‍ വോട്ടര്‍മാരുമായി സംസാരിക്കുകയും തനിക്ക് മുന്നിലുള്ള ഒരു വൃദ്ധയായ സ്ത്രീയെ വീല്‍ചെയറില്‍ മുന്നോട്ടു നീങ്ങാന്‍ സഹായിക്കുകയും ചെയ്തു. വോട്ട് രേഖപ്പെടുത്തുന്നതിന് പ്രസിഡന്റ് ബൈഡന്‍ 40 മിനിറ്റോളം വരിയില്‍ കാത്തുനിന്നു.
അദ്ദേഹം തന്റെ തിരിച്ചറിയല്‍ രേഖ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറിയ ശേഷം ഒരു ഫോമില്‍ ഒപ്പിട്ടു. 'ജോസഫ് ബൈഡന്‍ ഇപ്പോള്‍ വോട്ടുചെയ്യുന്നു' എന്ന് ഉദ്യോഗസ്ഥന്‍ പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് കറുത്ത തുണി കൊണ്ട് മറച്ച കാബിനില്‍ ബൈഡന്‍ ബാലറ്റില്‍ വോട്ട് രേഖപ്പെടുത്തി.
1970 ന് ശേഷം ഏതാനും വര്‍ഷങ്ങളൊഴികെ മറ്റെല്ലാ സമയവും ബൈഡന്‍ ഒന്നുകില്‍ അധികാരം വഹിച്ചിട്ടുണ്ട് അല്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളാകെ തെറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്