മിഷിഗന്‍: തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനു വേണ്ടി വോട്ടു തേടി മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. ശനിയാഴ്ച മിഷിഗനില്‍ നടന്ന കമലയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മിഷേല്‍.
വൈറ്റ്ഹൗസിന്റെ അധികാരം വീണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്റെ കൈയിലെത്തുമോയെന്ന ആശങ്കയും മിഷേല്‍ പങ്കുവച്ചു. അതു തടയാന്‍ കമലയെ ജയിപ്പിക്കണമെന്ന് മിഷേല്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. അഭിപ്രായവോട്ടെടുപ്പുകളില്‍ ട്രംപും കമലയും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മിഷേല്‍ തന്റെ ആശങ്ക പങ്കുവെച്ചത്.
മത്സരം ഇത്ര കടുത്തതാകാന്‍ കാരണമെന്താണെന്ന് മിഷേല്‍ ചോദിച്ചു. കിറുക്കന്‍ സ്വഭാവം, പ്രകടമായ മാനസികത്തകരാറുകള്‍, ഒട്ടേറെ ക്രിമിനല്‍ക്കേസുകളില്‍ കുറ്റക്കാരന്‍, സ്ത്രീകളെ ലൈംഗികമായി വേട്ടയാടുന്നയാള്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള ട്രംപിന്റെ കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് എങ്ങനെയാണ് നിസ്സംഗത പുലര്‍ത്താനാകുന്നെതെന്നും അതില്‍ തനിക്ക് ദേഷ്യമുണ്ടെന്നും മിഷേല്‍ പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടാല്‍ അമേരിക്കയുടെ ചരിത്രത്തിലെ അസാധാരണ പ്രസിഡന്റായിരിക്കും കമലയെന്നും മിഷേല്‍ പറഞ്ഞു. രാജ്യത്തിന്റെ ഭാവി ട്രംപിന് കൈമാറരുതെന്നും അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹം രാജ്യത്തുടനീളം ഗര്‍ഭച്ഛിദ്രം നിരോധിക്കുമെന്നും സ്ത്രീവോട്ടര്‍മാരോട് മിഷേല്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്