ഹിന്ദു ഐക്യദിനത്തിൽ ആശംസകളുമായി മന്ത്രയും

OCTOBER 28, 2024, 10:01 AM

വിഎച്ച്പി അമേരിക്കയും എച്ച്എസ്എസും ചേർന്ന് ഡിട്രോയിട്ടിൽ സംഘടിപ്പിച്ച 2024ലെ ഹിന്ദു ഐക്യദിനത്തിൽ  മന്ത്രയെ പ്രതിനിധീകരിച്ചു ട്രസ്റ്റീ അംഗം രാജേഷ് കുട്ടി പങ്കെടുത്തു.

ധർമ്മം, സേവ, കല, യുവ, പ്രൊഫഷണൽ എന്നീ 5 കേന്ദ്രീകൃത മേഖലകളെ അടിസ്ഥാനമാക്കി മന്ത്ര ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായി സംസാരിച്ചു.

50ലധികം ഹിന്ദു/വേദ ഗ്രന്ഥങ്ങൾ രചിച്ച സ്റ്റീഫൻ നാപ്പ് സന്നിഹിതനായിരുന്നു. 35 ഓളം ഹിന്ദു സംഘടനകളുടെ സാന്നിധ്യത്തിൽ വിപുലമായി സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ, മിഷിഗണിലെ ആദ്യത്തെ ഹിന്ദു കോൺഗ്രസ് വുമൺ പത്മ കുപ്പുജി, മന്ത്രയ്ക്ക് 'സങ്കൽപ് പത്ര' സമ്മാനിച്ചു.

vachakam
vachakam
vachakam

അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനയായ 'മന്ത്ര'യുടെ  (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഷാർലെറ്റ്, നോർത്ത് കരോലൈനയിൽ 2025 ജൂലൈ 3 മുതൽ 6 വരെ നടക്കുന്ന രണ്ടാം ഗ്ലോബൽ ഹൈന്ദവ സമ്മേളനത്തലേക്കുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു എന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.

രഞ്ജിത് ചന്ദ്രശേഖർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam