വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുക്കുന്ന വോട്ടര്‍ക്ക് 10 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്ത സംഭവത്തില്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിനെതിരെ കേസ്.
പെന്‍സില്‍വാനിയയിലെയും മറ്റ് സ്റ്റേറ്റുകളിലെയും വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തുള്ള ' 1 മില്യണ്‍ ഗിവ് എവേ' നിര്‍ത്തലാക്കാനും ഫിലാഡല്‍ഫിയയിലെ ജില്ലാ അറ്റോര്‍ണി ലാറ്‌റി ക്രാസ്‌നര്‍ ഉത്തരവിട്ടു.
മസ്‌കിന്റെ പ്രവര്‍ത്തി നിയമവിരുദ്ധമാണെന്നും അറ്റോര്‍ണി വ്യക്തമാക്കി. മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ് അനുകൂലിയായ മസ്‌കിന്റെ നീക്കം ഫെഡറല്‍ തിരഞ്ഞെടുപ്പ് നിയമങ്ങളെ ലംഘിക്കുമെന്ന നീതിന്യായ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് ലാറ്റി ക്രാസ്നറുടെ നീക്കം.
തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് ആവേശം പകരുന്ന വാഗ്ദാനമായിരുന്നു മസ്‌കിന്റേത്.പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുക്കപ്പെടുന്ന ഒരു വോട്ടര്‍ക്കായിരുന്നു പണം വാഗ്ദാനം ചെയ്തത്.
ട്രംപിന് പിന്തുണ നല്‍കാന്‍ മസ്‌ക് രൂപീകരിച്ച അമേരിക്ക പിഎസി പ്രചാരണ ഗ്രൂപ്പിന്റെ ഭരണഘടനാ അനുകൂല ഹര്‍ജിയില്‍ ഒപ്പിടുന്ന വോട്ടര്‍മാരിലൊരാള്‍ക്കായിരിക്കും ഈ സഹായം ലഭിക്കുകയെന്നതായിരുന്നു മാനദണ്ഡം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്