കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് ആദ്യ സെലിബ്രിറ്റി എത്തി. 'മെസി' എന്ന നായ ആയിരുന്നു അത്. 'അനാട്ടമി ഓഫ് എ ഫാള്‍' എന്ന ചിത്രത്തിലെ പ്രധാന കഥാപ്രമായ നായയാണ് മെസി. മിന്നുന്ന ലൈറ്റുകളുടെയും ആകാംക്ഷാഭരിതരായ ഫോട്ടോഗ്രാഫര്‍മാരുടെയും ഇടയിലൂടെ ചാരുതയോടാണ് മെസി നടന്ന് എത്തിയത്.
'മെസി! മെസി!'എന്ന് ജനക്കൂട്ടത്തില്‍ നിന്നും ആരവമുയര്‍ന്നു. മെസിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം തവണയാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കെത്തുന്നത്. മുമ്പ് അനാട്ടമി ഓഫ് എ ഫാളിലെ അഭിനയത്തിന് പ്രശസ്തമായ പാം ഡോഗ് അവാര്‍ഡ് മെസി നേടിയിരുന്നു. പലൈസ് ഡെസ് ഫെസ്റ്റിവലിന്റെ പടവുകള്‍ കയറിയ മെസി അവിടെ നിന്ന് രാജകീയമായി പോസ് ചെയ്തു. തന്റെ ആരാധകര്‍ക്ക് മുന്നില്‍ മുന്‍കാലുകള്‍ ഉയര്‍ത്തി. മാന്ത്രികതയുടെ ഇരുപത് മിനിറ്റായിരുന്നു അത്. അങ്ങനെ കാനില്‍ വീണ്ടും മെസി താരമായി മാറി.
ചലച്ചിത്ര അംഗീകാരങ്ങളും ശ്രദ്ധയും നേടിയതോടെ മെസി ഹോളിവുഡിന്റെ പ്രിയപ്പെട്ടവനായി തീര്‍ന്നിരുന്നു. മെസിയുടെ സാന്നിദ്ധ്യം ഫെസ്റ്റിവലിന് കൂടുതല്‍ ആകര്‍ഷണീയതയും ലാളിത്യവും കൊണ്ടുവന്നു. ഫ്രഞ്ച് ടെലിവിഷനില്‍ ദിവസേനയുള്ള ഒരു മിനിറ്റ് വീഡിയോകളിലെയും താരമാണ് മെസി.
മെസിയുടെ ടിക് ടോക്ക് വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ തന്റെ സാന്നിധ്യം കൊണ്ട് മെസി കാണികളെ ആകര്‍ഷിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്