ചന്ദ്രോപരിതലത്തില്‍ ഉറങ്ങുന്ന ലാന്‍ഡറും റോവറും! ചിത്രങ്ങള്‍ കാണാം

MAY 2, 2024, 4:25 PM

ന്യൂഡല്‍ഹി: ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ത്തി ഇപ്പോള്‍ വിശ്രമത്തിലാണ് ചന്ദ്രയാന്റെ ലാന്‍ഡറും റോവറും. ചന്ദ്രന്റെ ഉപരിതലത്തില്‍ ഉറങ്ങുന്ന വിക്രം ലാന്‍ഡറിന്റെയും പ്രഗ്യാന്‍ റോവറിന്റെയും ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് സ്വതന്ത്ര ഗവേഷകന്‍.

65 കിലോമീറ്റര്‍ ഉയരത്തില്‍ 17 സെന്റിമീറ്റര്‍ റെസല്യൂഷനിലാണ് പുതിയ ചിത്രങ്ങളെടുത്തിരിക്കുന്നത്. സോഫ്റ്റ് ലാന്‍ഡിംഗിന്റെ ആദ്യഘട്ടത്തില്‍ ഇസ്രോ പങ്കുവച്ച ചിത്രം 100 കിലോമീറ്റര്‍ ഉയരത്തില്‍ 26 സെന്റീമീറ്റര്‍ റെസല്യൂഷനിലായിരുന്നു. മാര്‍ച്ച് 15 ന് എടുത്ത ചിത്രങ്ങള്‍ സ്വതന്ത്ര ഗവേഷകനായ ചന്ദ്ര തുംഗതുര്‍ത്തിയാണ് എച്ച്ഡി ക്വാളിറ്റിയില്‍ പുനനിര്‍മിച്ചിച്ചത്.


2023 ഓഗസ്റ്റ് 23ന് ചരിത്രപരമായ ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ ഇസ്രോ പങ്കിട്ട ചിത്രങ്ങളേക്കാള്‍ വളരെ വിശദമായി ചന്ദ്രോപരിത്തലത്തെ ചിത്രീകരിക്കാന്‍ ഈ ചിത്രത്തിന് സാധിക്കുന്നു. പുതിയ ചിത്രം വളരെ മികവുറ്റതായതി കൊണ്ട് ചന്ദ്രന്റെ ഉപരിതലത്തില്‍ ചക്രം പതിപ്പിച്ച് നീണ്ട ഉറക്കത്തിലുള്ള റോവറിനെ വ്യക്തമായി കാണാന്‍ സാധിക്കും.

2023 ഓഗസ്റ്റ് 23-നാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-3 ഇറങ്ങിയത്. ദക്ഷിണ മേഖലയില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ആദ്യത്തെ രാജ്യമായും ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറി. വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും 14 ഭൗമദിനങ്ങളാണ് ചന്ദ്രനില്‍ ചുറ്റി നടന്ന് വിവരങ്ങള്‍ ശേഖരിച്ചത്. ചന്ദ്രനെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ബൃഹത്തായ സംഭവാനകള്‍ നല്‍കിയതിന് ശേഷമാണ് വിക്രവും പ്രഗ്യാനും ഗാഢനിദ്രയിലായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam