പന്നു വധശ്രമക്കേസ്: ഇന്ത്യൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ്, തള്ളി കേന്ദ്രം

APRIL 30, 2024, 1:43 PM

ഡൽഹി: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപന്ത്  സിംഗ് പന്നുവിനെ അമേരിക്കയിൽ വച്ച് കൊല്ലാൻ മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ പദ്ധതിയിട്ടെന്ന വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് തള്ളി ഇന്ത്യ. 

റിസർച്ച് ആൻഡ് അനാലിസിസ് വിംഗിൻ്റെ (ആർഒ) മുൻ ഉദ്യോഗസ്ഥൻ വിക്രം യാദവിനെതിരെയാണ് റിപ്പോർട്ടിലെ ആരോപണം. ഇന്ത്യ തീവ്രവാദിയെന്ന് മുദ്രകുത്തിയ പന്നുവിനെ കൊല്ലാൻ വിക്രം യാദവ് ഒരു സംഘത്തെ നിയോഗിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ട് അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അമേരിക്ക ഉന്നയിച്ച സുരക്ഷാ പ്രശ്‌നങ്ങൾ പരിശോധിക്കാൻ കേന്ദ്രം നിയോഗിച്ച ഉന്നതതല സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും രൺധീർ പറഞ്ഞു. കിംവദന്തികളും നിരുത്തരവാദപരമായ അഭിപ്രായങ്ങളും അന്വേഷണത്തെ സഹായിക്കില്ലെന്നും രൺധീർ കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

കഴിഞ്ഞ നവംബറിലായിരുന്നു ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഒരു യുഎസ് പൗരനെ (പന്നു) വധിക്കാന്‍ പദ്ധതിയിട്ട ആരോപണം അമേരിക്ക ഉന്നയിച്ചത്.

ഉദ്യോഗസ്ഥനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. 'സിസി-1' എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ന്യൂയോർക്ക് ആസ്ഥാനമായിട്ടുള്ള സംഘടനയായ സിഖ്‍സ് ഫോർ ജസ്റ്റിസിന്റെ ജനറല്‍ കൗണ്‍സലാണ് പന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam