പാലസ്തീൻ അനുകൂല പ്രതിഷേധം: പ്രക്ഷോഭകരെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല

APRIL 30, 2024, 1:34 PM

ന്യൂയോർക്ക് : പാലസ്തീൻ അനുകൂല പ്രക്ഷോഭകരെ സസ്പെൻഡ് ചെയ്യാൻ തുടങ്ങി അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റി . ഇന്നലെ വൈകിട്ടോടെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന അന്ത്യശാസനം സമരക്കാർ അവഗണിച്ചതോടെയാണ് സസ്‌പെൻഷൻ ആരംഭിച്ചത്.

ഗാസയിൽ നടക്കുന്ന ഇസ്രയേൽ ക്രൂരതകളിലും അമേരിക്ക അതിന് നൽകുന്ന പിന്തുണയിലും പ്രതിഷേധിച്ചാണ് കൊളംബിയ അടക്കമുള്ള അമേരിക്കൻ ക്യാമ്പസുകളിൽ പ്രക്ഷോഭങ്ങൾ നടക്കുന്നത്.

“കാമ്പസിൽ സുരക്ഷ ഉറപ്പാക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി, അടുത്ത ഘട്ടത്തിൽ ഞങ്ങൾ വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. കുറ്റകൃത്യത്തിൻ്റെ സ്വഭാവം അടിസ്ഥാനമാക്കി സർവകലാശാലയ്ക്കുള്ളിലെ വിവിധ യൂണിറ്റുകളാണ് അച്ചടക്ക നടപടി തീരുമാനിക്കുന്നത്, ”സർവകലാശാല വെബ്‌സൈറ്റിലെ അപ്‌ഡേറ്റിൽ പറഞ്ഞു.

vachakam
vachakam
vachakam

സമരത്തിൻ്റെ സംഘാടകരുമായി ഒത്തുതീർപ്പിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായി സർവകലാശാല പ്രസിഡൻ്റ് മിനൂഷ് ഷഫീഖ് നേരത്തെ അറിയിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി വരെയാണ് സമരം അവസാനിപ്പിക്കാൻ അന്ത്യശാസനം നൽകിയത്.

ക്യാമ്പുകൾ നിർമ്മിച്ച് സമരം ചെയ്യുന്ന നിരവധി വിദ്യാർത്ഥികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് വിദ്യാർത്ഥികൾക്ക് നേരത്തെ നൽകിയ നോട്ടീസിൽ സർവകലാശാല അറിയിച്ചിരുന്നു. സമരങ്ങൾ അവസാനിപ്പിക്കാൻ തയ്യാറായില്ലെങ്കിൽ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും വിജ്ഞാപനത്തിൽ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam