ഐ.പി.എൽ മെയ് 21 സമ്മേളനത്തിൽ പ്രൊഫ. പി.ജെ. കുര്യൻ സന്ദേശം നൽകുന്നു

MAY 18, 2024, 10:54 AM

ഡിട്രോയിറ്റ്: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലൈൻ മെയ് 21 നു ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിൽ രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ.കുര്യൻ മുഖ്യ സന്ദേശം നൽകുന്നു.
വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർ ലയ്ൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്കാണ് (ന്യൂയോർക്ക് ടൈം) പ്രയർ ലൈൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും പ്രഗൽഭരും പ്രശസ്തരും, ദൈവവചന പണ്ഡിതരും നൽകുന്ന സന്ദേശം ഐ.പി.എല്ലിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നു. മെയ് 21നു ചൊവ്വാഴചയിലെ പ്രയർ ലൈൻ സന്ദേശം നൽകുന്ന പ്രൊഫ. കുര്യന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 712-770-4821 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർ ലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

vachakam
vachakam
vachakam

ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റൺ) 713-436-2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586-216-0602 (കോർഡിനേറ്റർ)

ഐ.പി.എൽ ഓൺലൈൻ പ്രാർത്ഥനാ മീറ്റിംഗിൽ  സൗജന്യമായി പങ്കെടുക്കുന്നതിന് ഡയൽ ചെയ്യേണ്ട കോൺഫറൻസ് കോൾ നമ്പർ 1-712-770-4821 ആണ്, തുടർന്ന് ആക്‌സസ് കോഡ് 530464# ഡയൽ ചെയ്യുക.

ജീമോൻ റാന്നി

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam