ക്യാമ്പസിലെ ഓമനപൂച്ച ഇനി മുതല്‍ ഡോ. മാക്‌സ്! ഓണററി ബിരുദം നല്‍കി ആദരിച്ച് യു.എസ് സര്‍വകലാശാല

MAY 18, 2024, 3:58 PM

വാഷിംഗ്ടണ്‍: ക്യാമ്പസിലെ പ്രീയപ്പെട്ട പൂച്ചക്ക് ഓണററി ബിരുദം നല്‍കി ആദരിച്ചിരിക്കുകയാണ് യി.എസിലെ യൂണിവേഴ്‌സിറ്റി അധികൃതര്‍. വെര്‍മണ്ട് യൂണിവേഴ്‌സിറ്റിയിലെ കാസ്റ്റില്‍ടണ്‍ ക്യാമ്പസിലാണ് രസകരമായ സംഭവം നടന്നിരിക്കുന്നത്. ക്യാമ്പസിന്റെ പ്രധാന കവാടത്തിനടുത്ത് താമസിക്കുന്ന മാക്‌സ് എന്ന പൂച്ചയാണ് യൂണിവേഴ്‌സിറ്റിയുടെ ആദരവിന് അര്‍ഹനായത്.

തന്റെ സൗഹൃദപരമായ പെരുമാറ്റം കൊണ്ടും ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കാനുള്ള കഴിവുകൊണ്ടും ക്യാംപസിലെ താരമായി മാറിയ പൂച്ചയാണ് മാക്‌സ്. കോളജ് വരാന്തകളില്‍ സ്ഥിര സാന്നിധ്യമാണ് മാക്‌സ്. അധ്യാപകരും വിദ്യാര്‍ത്ഥികളും ക്യാമ്പസിന്റെ മറ്റു ജീവനക്കാരുമെല്ലാം തങ്ങളിലൊരാളെ പോലെയാണ് പൂച്ചയെ കാണുന്നത്.

ക്യാംപസിലെ മാക്സിന്റെ വിലപ്പെട്ട സംഭാവനകള്‍ക്കാണ് ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബിരുദം നല്‍കി ആദരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് മാക്‌സ് ക്യാമ്പസിനുള്ളില്‍ ചുറ്റി കറങ്ങാന്‍ ആരംഭിച്ചതെന്ന് അവന്റെ ഉടമ ആഷ്ലി ഡോ പറയുന്നത്. അവന് കോളജിലെ വിദ്യാര്‍ത്ഥികളുമായി ഇടപഴകാനാണ് കൂടുതല്‍ ഇഷ്ടം. തന്നെ എടുത്തുയര്‍ത്തി ഒമനിക്കുന്നതും അവരോടൊപ്പം വിനോദയാത്രയ്ക്ക് പോകുന്നതും സെല്‍ഫികള്‍ എടുക്കാന്‍ കൂടുന്നതുമെല്ലാം മാക്‌സ് ആസ്വദിക്കാറുണ്ടെന്ന് ആഷ്ലി പറയുന്നു.

മാക്‌സിന് ഓണററി ബിരുദം നല്‍കി ആദരിക്കുന്ന വിവരം യൂണിവേഴ്‌സിറ്റി അധികൃതര്‍ സമൂഹ മാധ്യമത്തിലൂടെയാണ് പങ്കുവച്ചത്. എന്നിരുന്നാലും ബിരുദദാന ചടങ്ങിന് മാക്‌സിനെ വേദിയിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അധികൃതര്‍ ഉചിതമായ അവസരത്തില്‍ ഇത് നല്‍കുമെന്നും കൂട്ടിച്ചേര്‍ത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam