ഇനി നാവികസേനയെ അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി നയിക്കും

APRIL 30, 2024, 2:16 PM

ന്യൂഡല്‍ഹി: നാവികസേനയുടെ പുതിയ മേധാവിയായി അഡ്മിറല്‍ ദിനേശ് കുമാര്‍ ത്രിപാഠി ചുമതലയേറ്റു. നിലവില്‍ നാവികസേന ഉപമേധാവിയാണ് അദേഹം. മലയാളിയായ അഡ്മിറല്‍ ആര്‍ ഹരികുമാര്‍ വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.

1964 മെയ് 15 നാണ് ദിനേശ്  ത്രിപാഠിയുടെ ജനനം. രേവ സൈനിക് സ്‌കൂളിലേയും നാഷണല്‍ ഡിഫന്‍സ് അക്കാഡമിയുടെയും പൂര്‍വ വിദ്യാര്‍ത്ഥിയാണ് അദേഹം. ഗോവയിലെയും യുഎസ്എയിലെയും നേവല്‍ വാര്‍ കോളജിലായിരുന്നു ഉന്നത വിദ്യാഭ്യാസം. അതിവിശിഷ്ട സേവാ മെഡല്‍, നൗ സേന മെഡല്‍ എന്നിവ നല്‍കി രാജ്യം അദേഹത്തെ ആദരിച്ചിട്ടുണ്ട്.

1985 ജൂലൈ ഒന്നിനാണ് നാവിക സേനയുടെ ഭാഗമായത്. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്‌പെഷ്യലിസ്റ്റാണ്. നാവികസേന ഉപമേധാവിയായി  ചുമതലയേല്‍ക്കുന്നതിന് മുമ്പ് വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഫ്ളാഗ് ഓഫീസര്‍ കമാന്‍ഡിങ്-ഇന്‍-ചീഫായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഐഎന്‍എസ് വിനാഷിന്റെ കമാന്‍ഡഡായും അദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam