സുരക്ഷ വേണേൽ  പണമടയ്ക്കണം; ഗൂഗിൾ ക്രോമിൻ്റെ പുതിയ പതിപ്പ് ഉടൻ

APRIL 15, 2024, 8:54 AM

ഗൂഗിൾ വികസിപ്പിച്ചെടുത്ത ഓപ്പൺ സോഴ്സ് വെബ് ബ്രൗസർ ആണ്‌ ഗൂഗിൾ ക്രോം. ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് ഫ്രേം ,അല്ലെങ്കിൽ ക്രോം എന്നതിൽ നിന്നുമാണ്‌ ഈ പേര് ഉണ്ടായത്.

ഇപ്പോഴിതാ ക്രോം ബ്രൗസറിനൊരു പ്രീമിയം പതിപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ബിസിനസുകളെ ലക്ഷ്യമിട്ട് ഗൂഗിൾ, അവരുടെ ക്രോം ബ്രൗസറിന് ഒരു സുരക്ഷാ മേക്ക് ഓവർ നൽകാൻ പോവുകയാണ്. 

ക്രോം എൻ്റർപ്രൈസ് പ്രീമിയം എന്നാണ് പുതിയ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്. പ്രതിമാസം പണമടയ്ക്കാൻ തയ്യാറുള്ളവർക്കായി വിപുലമായ സുരക്ഷാ ഫീച്ചറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

vachakam
vachakam
vachakam

ബ്രൗസർ ക്രമീകരണങ്ങളും എൻ്റർപ്രൈസ് ഉപയോക്താക്കൾ ഉപയോഗിക്കുന്ന ആപ്പുകളും പോലുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ ഐടി അഡ്‌മിനുകളെ അനുവദിച്ചുകൊണ്ട് ഗൂഗിൾ കുറച്ചുകാലമായി എൻ്റർപ്രൈസ് ക്രോം ഉപയോഗിച്ചുവരികയാണ്.

ഡാറ്റ സംരക്ഷണം, മാൽവെയർ ഗാർഡുകൾ, ഫിഷിങ് പരിരക്ഷ എന്നിവയും Chrome എൻ്റർപ്രൈസ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു ഉപയോക്താവിന് പ്രതിമാസം ആറ് ഡോളർ എന്ന നിരക്കിൽ, ക്രോം എൻ്റർപ്രൈസ് പ്രീമിയം സുരക്ഷ കൂടുതൽ മെച്ചപ്പെടുത്തുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam