വാൽനട്ടിൽ ഇ.കോളി ബാക്ടീരിയ; 12 പേർക്ക് രോഗബാധ  

MAY 2, 2024, 7:33 AM

വാഷിങ്ടൺ: കാലിഫോർണിയ, വാഷിംഗ്ടൺ സംസ്ഥാനങ്ങളിലായി ഇതുവരെ 12 പേർക്ക് ഇ-കോളി രോഗം ബാധിച്ചതായി റിപ്പോർട്ട്. ഓർഗാനിക് വാൽനട്ടിൽ നിന്നാണ് രോഗം പൊട്ടിപ്പുറപ്പെട്ടതെന്ന്  സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി)  പറഞ്ഞു.

ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ  രണ്ട് പേർക്ക് ഹെമോലിറ്റിക് യൂറിമിക് സിൻഡ്രോം സ്ഥിരീകരിച്ചു. ഇത് അപകടകരമായ വൃക്ക രോഗമാണെന്ന് സിഡിസി പറഞ്ഞു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രോഗബാധിതരായ മിക്കവാറും എല്ലാ ആളുകളും വാൽനട്ട് വാങ്ങിയത് ഗിബ്സൺ ഫാംസ് ഇങ്കിൽ നിന്നാണ്. പിന്നാലെ  ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. 19 സംസ്ഥാനങ്ങളിലായി നട്സ്  വിറ്റഴിച്ചുവെങ്കിലും ഇതുവരെ രണ്ടിടത്ത്  മാത്രമേ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ. തിരിച്ചുവിളിച്ച വാൽനട്ടിൻ്റെ കാലാവധി 2025 മെയ് 21 നും 2025 ജൂൺ 7 നും ഇടയിലാണെന്ന് സിഡിസി അറിയിച്ചു.

vachakam
vachakam
vachakam

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വാൽനട്ട് ലഭിച്ചേക്കാവുന്ന സ്റ്റോറുകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചു.ചില സ്റ്റോറുകൾ പ്ലാസ്റ്റിക് ക്ലാംഷെല്ലുകളിലേക്കോ ബാഗുകളിലേക്കോ ഉൽപ്പന്നം വീണ്ടും പാക്ക് ചെയ്തേക്കാമെന്നും പറയുന്നു.  ഗിബ്‌സൺ ഫാംസ് ഇൻകോർപ്പറേറ്റിൽ നിന്ന് ഓർഗാനിക് വാൽനട്ട് മൊത്തമായോ ചില്ലറയായോ ലഭിച്ചിട്ടുണ്ടോയെന്ന് കച്ചവടക്കാർ  പരിശോധിക്കണമെന്നും അവ വിൽക്കരുതെന്നും സിഡിസി പറഞ്ഞു.

കഠിനമായ വയറുവേദന, വയറിളക്കം, ഛർദ്ദി എന്നിവയാണ് ഇ.കോളിയുടെ ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ കയറിയാൽ  സാധാരണയായി മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷമാണ് രോഗം വികസിക്കുക.  ചികിത്സയില്ലാതെ ചില ആളുകൾ സുഖം പ്രാപിക്കും, ചിലയാൾക്കാർക്ക്  ഗുരുതരമായ വൃക്ക തകരാറുകൾ ഉണ്ടാകാം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam