റാഫയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം തടയാൻ ബൈഡനിൽ സമ്മർദ്ദം ചെലുത്തി യുഎസ് ഡെമോക്രാറ്റുകൾ

MAY 2, 2024, 8:00 AM

വാഷിംഗ്ടൺ: റാഫയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം തടയാൻ  പ്രസിഡൻ്റ്  ബൈഡനിൽ സമ്മർദ്ദം ചെലുത്തി യുഎസ് ഡെമോക്രാറ്റുകൾ.

2.3 ദശലക്ഷം ജനങ്ങൾ താമസിക്കുന്ന നഗരമായ റഫയിൽ പൂർണ്ണ തോതിലുള്ള അധിനിവേശം തടയാൻ  ഇസ്രായേലിന്റെ മേൽ  ബൈഡൻ സമ്മർദ്ദം ചെലുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ജനപ്രതിനിധി സഭയിലെ 212 ഡെമോക്രാറ്റുകളിൽ 57 പേരും ഈജിപ്ഷ്യൻ അതിർത്തിക്കടുത്തുള്ള നഗരത്തിന് നേരെയുള്ള സമ്പൂർണ ആക്രമണത്തിൽ നിന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ സർക്കാരിനെ പിന്തിരിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡെമോക്രറ്റുകൾ കത്ത് എഴുതി.

vachakam
vachakam
vachakam

"റഫയ്‌ക്കെതിരായ പൂർണ്ണ തോതിലുള്ള ആക്രമണം തടയുന്നതിന്, ഇസ്രായേൽ ഗവൺമെൻ്റിനുള്ള ചില സൈനിക സഹായം ഉടനടി തടഞ്ഞുവയ്ക്കാൻ  ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,"- കത്തിൽ പറയുന്നു. 

 കത്തിൽ അഭിപ്രായം അറിയിക്കാനുള്ള അഭ്യർത്ഥനയോട് വൈറ്റ് ഹൗസ് ഉടൻ പ്രതികരിച്ചില്ല. ഹമാസിനെതിരായ യുദ്ധത്തിൽ ഇസ്രായേലിനുള്ള ബൈഡൻ്റെ പിന്തുണ  പ്രത്യേകിച്ച് യുവ ഡെമോക്രാറ്റുകൾക്കിടയിൽ എതിർപ്പ് ഉയർത്തിയിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam