അധികാരമേറ്റപ്പോള്‍ പണപ്പെരുപ്പം 9% ആയിരുന്നെന്ന് ബൈഡന്‍; അവകാശവാദം പൊളിച്ച് രേഖകള്‍

MAY 16, 2024, 2:36 AM

വാഷിംഗ്ടണ്‍: 2021 ജനുവരിയില്‍ താന്‍ അധികാരമേറ്റപ്പോള്‍ പണപ്പെരുപ്പം 9% ആയിരുന്നെന്ന പ്രസിഡന്റ് ജോ ബൈഡന്റെ അവകാശവാദം തെറ്റാണെന്ന് സ്വതന്ത്ര വസ്തുതാ പരിശോധന. ബൈഡന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത 2021-ല്‍ പണപ്പെരുപ്പം 1.4% ആയിരുന്നെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ബൈഡന്‍ പ്രസിഡന്റായതിന് ശേഷം ആദ്യ 17 മാസങ്ങളില്‍ ഇത് ക്രമാനുഗതമായി വര്‍ദ്ധിച്ചു. 2022 ജൂണില്‍ 9.1% എന്ന റെക്കോഡ് ഉയരത്തിലെത്തി പണപ്പെരുപ്പം. കഴിഞ്ഞ മാസത്തെ കണക്കനുസരിച്ച് ഇത് 3.4% ആയി കുറഞ്ഞുവെന്ന് ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നു.

യുഎസ് ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ ഉപഭോക്തൃ വില സൂചികയില്‍ നിന്ന് എടുത്ത കണക്കുകളെന്ന നിലയിലാണ് കഴിഞ്ഞ ആഴ്ച ബെഡന്‍ രണ്ടുതവണ തെറ്റായ പ്രചാരണം നടത്തിയത്. ആദ്യം മെയ് 8 ന് സിഎന്‍എനിനു നല്‍കിയ അഭിമുഖത്തിലും ബുധനാഴ്ച യാഹൂ ഫിനാന്‍സിന് നല്‍കിയ അഭിമുഖത്തിലും ഇതേ കണക്ക് ബൈഡന്‍ ആവര്‍ത്തിച്ചു.

''തൊഴില്‍ സൃഷ്ടിക്കുന്നതിലും പണപ്പെരുപ്പം കുറയ്ക്കുന്നതിലും ഞാന്‍ ഓടിയ ഓട്ടം ഒരു പ്രസിഡന്റിനും വേണ്ടി വന്നിട്ടില്ല. ഞാന്‍ ഓഫീസില്‍ വരുമ്പോള്‍ പണപ്പെരുപ്പം 9% ആയിരുന്നു, 9%,' സിഎന്‍എന്‍ അഭിമുഖത്തില്‍ പ്രസിഡന്റ് പറഞ്ഞു. 

vachakam
vachakam
vachakam

'പണപ്പെരുപ്പം ചെറുതായി ഉയര്‍ന്നിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ വരുമ്പോള്‍ അത് 9% ആയിരുന്നു, ഇപ്പോള്‍ അത് ഏകദേശം 3% ആയി കുറഞ്ഞു.' യാഹൂ ഫിനാന്‍സ് അഭിമുഖത്തില്‍ ബൈഡന്‍ അവകാശവാദം ആവര്‍ത്തിച്ചു.

2021 ജനുവരിയില്‍ ബൈഡന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പണപ്പെരുപ്പം 9% ആയിരുന്നില്ലെന്നതാണ് വാസ്തവം. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകള്‍ പ്രകാരം 1.4% ആയിരുന്നു പണപ്പെരുപ്പം.

പൊരുത്തക്കേടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ''പണപ്പെരുപ്പത്തിന് കാരണമായ ഘടകങ്ങള്‍ അധികാരമേറ്റപ്പോള്‍ തന്നെ നിലവിലുണ്ടായിരുന്നുവെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടുകയായിരുന്നു,'' എന്നാണ് വൈറ്റ് ഹൗസ് പ്രതികരിച്ചത്. 

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam