വാഷിംഗ്ടണ്‍: ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് ആരോപിക്കുന്ന രാജ്യങ്ങളുടെ ചുരുക്കപ്പട്ടികയില്‍ നിന്ന് ക്യൂബയെ യുഎസ് നീക്കി.
ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ 'പൂര്‍ണ്ണമായി സഹകരിക്കാത്ത രാജ്യം' എന്ന നിലയില്‍ ക്യൂബയുടെ സര്‍ട്ടിഫിക്കേഷന്റെ സാഹചര്യങ്ങള്‍ 2022 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാറിയെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിരീക്ഷിച്ചു.
ക്യൂബയും യുഎസും തമ്മിലുള്ള നിയമ നിര്‍വ്വഹണ സഹകരണം പുനരാരംഭിച്ചതാണ് നിലവിലെ കുപ്രസിദ്ധ പട്ടികയില്‍ നിന്ന് ക്യൂബയെ ഒഴിവാക്കാന്‍ കാരണം.
യുഎസ് കോണ്‍ഗ്രസിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിയമപ്രകാരം കൈമാറേണ്ട സ്റ്റേറ്റ് സ്പോണ്‍സര്‍ ഓഫ് ടെററിസം ലിസ്റ്റില്‍ ഉത്തരകൊറിയ, ഇറാന്‍, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങളാണ് ഇനിയുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്