റെക്കോർഡിലെത്തി പൈനാപ്പിൾ വില

MAY 2, 2024, 8:10 AM

തിരുവനന്തപുരം: വേനൽ കടുത്തതോടെ ജ്യൂസുകൾക്കും കൂൾ ഡ്രിങ്ക്സുകൾക്കും ഭയങ്കര ഡിമാന്റാണ്. ജ്യൂസുകൾക്ക് ആവശ്യക്കാർ ഏറിയതോടെ ഫ്രൂട്സിനും വില കൂടിയിരിക്കുകയാണ്. പൈനാപ്പിള്‍ വില സര്‍വകാല റെക്കോഡിലേക്ക് എത്തി.

  ഒരുകിലോ പൈനാപ്പിളിന്റെ വില മൊത്ത വിപണിയിൽ 60 മുതൽ 65 രൂപ വരെയാണ്. വേനല്‍ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും, കേരളത്തിലും, വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും ആവശ്യക്കാരേറിയതുമാണ് വില വര്‍ധനയ്ക്കിടയാക്കിയത്. 

വില സർവകാല റെക്കോർഡിലെങ്കിലും ഉത്പാദനം പിന്നോട്ടാണ്. ഉയരുന്ന ചൂടും മഴ കുറവും കർഷകർക്ക് തിരിച്ചടിയായി. കടുത്ത ചൂടിൽ വിത്തിനും ക്ഷാമമാണ്.

vachakam
vachakam
vachakam

കഴിഞ്ഞ വര്‍ഷം അഞ്ച് മുതല്‍ ഒമ്പത് രൂപക്കുവരെ ലഭിച്ച വിത്തിന് ഇപ്പോള്‍ 15 രൂപയാണ്. കാലാവസ്ഥ കനിഞ്ഞില്ലെങ്കിൽ അടുത്ത വർഷത്തെ കൃഷി അവതാളത്തിൽ ആകുന്ന ആശങ്കയിലാണ് കർഷകർ. 

പൈനാപ്പിൾ തലസ്ഥാനമായ വാഴക്കുളത്ത് റെക്കോർഡ് വിലയിലാണ് കച്ചവടം. 60 മുതൽ 65 രൂപ വരെ. കഴിഞ്ഞ ദിവസങ്ങളില്‍ ആയിരം ടണ്ണില്‍ അധികം പൈനാപ്പിളാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിട്ടത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam