'മനോഹര കാഴ്ച'; കൊളംബിയ സർവകലാശാലയിലെ പോലീസ് റെയ്ഡിനെ പ്രശംസിച്ച് ട്രംപ്

MAY 2, 2024, 8:17 AM

ന്യൂയോർക്ക്: കൊളംബിയ സർവകലാശാലയിലെ പാലസ്തീൻ അനുകൂല പ്രതിഷേധക്കാർക്ക് നേരെ ന്യൂയോർക്ക് പോലീസ് നടത്തിയ റെയ്ഡിനെ  പ്രശംസിച്ച്  മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

'വളരെ മനോഹരമായ കാര്യം'  എന്നാണ് റെയ്ഡിനെ റിപ്പബ്ലിക്കൻ യുഎസ് പ്രസിഡൻ്റ് സ്ഥാനാർത്ഥി കൂടിയായ   ട്രംപ് വിശേഷിപ്പിച്ചത്, കൂടാതെ അമേരിക്കയിലുടനീളമുള്ള ക്യാമ്പസ് പ്രതിഷേധങ്ങളെ  അടിച്ചമർത്താനും ട്രംപ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കൊളംബിയയിലും ന്യൂയോർക്കിലെ സിറ്റി കോളേജിലുമായി പ്രതിഷേധിച്ച  300 ഓളം പേരെ  അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെയും ട്രംപ്  അഭിനന്ദിച്ചു. ന്യൂയോര്‍ക്കില്‍ മാത്രം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ മുന്നൂറിലേറെ പേരാണ് അറസ്റ്റിലായത്. കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളേജ് ക്യാംപസിലും പോലീസ് നടപടിയുണ്ടായി.

vachakam
vachakam
vachakam

കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ കയ്യേറിയ കൊളംബിയയിലെ ഹാമില്‍ട്ടണ്‍ ഹാള്‍ പോലീസ് ഒഴിപ്പിച്ചു. ഹാമില്‍ട്ടന്‍ ഹാളിന്റെ രണ്ടാംനിലയിലേക്ക് ഇരച്ചുകയറിയ പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. വിസ്‌കോണ്‍സിന്‍-മാഡിസന്‍ സര്‍വകലാശാലയിലും പോലീസ് നടപടിയുണ്ടായി.

കൊളംബിയ സര്‍വകലാശാലയിലും സിറ്റി കോളേജ് ക്യാംപസിലുമായി മുന്നൂറിലധികം പേരെ അറസ്റ്റ് ചെയ്തതായി ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആദംസ് അറിയിച്ചു. വിദ്യാർത്ഥികൾ ഹാമിൽട്ടൺ ഹാൾ കൈവശപ്പെടുത്തുകയും ഗാസയിലെ ഇരകളുടെ ബഹുമാനാർത്ഥം 'ഹിന്ദ്‌സ് ഹാള്‍' എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി തുടങ്ങിയത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam