സെമികണ്ടക്ടർ ചിപ്പുകള്‍ക്കായി ടാറ്റ ഇലക്ട്രോണിക്സുമായി കരാർ ഒപ്പിട്ട് ടെസ്‍ല

APRIL 15, 2024, 2:50 PM

അമേരിക്കൻ ഇവി നിർമ്മാതാക്കളായ ടെസ്‌ല  അർദ്ധചാലക ചിപ്പുകൾക്കായി ടാറ്റ ഇലക്‌ട്രോണിക്‌സുമായി കരാർ ഒപ്പിട്ടതായി റിപ്പോർട്ട്. 

ഇന്ത്യയിൽ  വാഹന നിര്മാണ പ്ലാൻ്റ് സ്ഥാപിക്കാനുള്ള നടപടികളുമായി ടെസ്‌ല മുന്നോട്ട് പോകുന്നുവെന്ന സൂചനകൾക്കിടെയാണ് പുതിയ നീക്കം.

ഏതാനും മാസങ്ങൾക്ക് മുമ്പ് ടെസ്‌ലയും ടാറ്റയും കരാർ സ്ഥിരീകരിച്ചതായി ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസും റിപ്പോർട്ട് ചെയ്യ്തിരുന്നു. ഇടപാടിലൂടെ ആഗോള ബ്രാൻഡുകളെ ആകർഷിക്കാനും ടാറ്റയ്ക്ക് കഴിഞ്ഞേക്കും.

vachakam
vachakam
vachakam

ടെസ്‌ല സ്ഥാപകൻ എലോൺ മസ്‌ക് ഈ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം വാഹന നിർമാണ പ്ലാൻ്റ് ഉൾപ്പെടെയുള്ള നിക്ഷേപ പദ്ധതികളും മസ്‌ക് പ്രഖ്യാപിച്ചേക്കും. ഏകദേശം 25,000 കോടി രൂപ (മൂന്ന് ബില്യൺ യുഎസ് ഡോളർ) ടെസ്‌ല ഇന്ത്യയിൽ നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സമീപകാലത്ത് നയങ്ങളില്‍ കേന്ദ്രം വരുത്തിയ മാറ്റങ്ങള്‍ 30 ലക്ഷത്തിന് മുകളില്‍ വരുന്ന ഇലക്ട്രോണിക് വാഹനങ്ങള്‍ 15 ശതമാനം ഇറക്കുമതി തീരുവയില്‍ ഇറക്കുമതി ചെയ്യാന്‍ നിർമാതാക്കളെ പ്രാപ്തരാക്കുന്നു. എന്നാല്‍ ഇന്ത്യയില്‍ വാഹന നിർമ്മാണം സാധ്യമാക്കുന്നതിനായി നാലായിരം കോടി രൂപയിലധികം നിക്ഷേപിക്കുന്ന കമ്പനികള്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. പ്രീമിയം മോഡലുകള്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുക, പിന്നീട് എന്‍ട്രി ലെവല്‍ മോഡലുകളുടെ നിർമാണവും ആരംഭിച്ചേക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam