കൊടും ചൂട്; സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരാള്‍ കൂടി മരിച്ചു

MAY 2, 2024, 12:19 PM

മലപ്പുറം: സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് കുഴഞ്ഞുവീണ ഹനീഫയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നാണ് പുറത്തു വരുന്ന വിവരം. 

അതേസമയം കഴിഞ്ഞ ദിവസം പാലക്കാട് രണ്ടുപേർ ഉള്‍പ്പെടെ സംസ്ഥാനത്ത് മൂന്നുപേർ കുഴഞ്ഞുവീണ് മരിച്ചിരുന്നു. സൂര്യാഘാതമേറ്റതാകാം ഇവരുടെ മരണകാരണമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സംസ്ഥാനത്ത് കൊടുംചൂട് തുടരുകയാണ്. എന്നാൽ കൊടും ചൂടിന് ആശ്വാസം പകർന്ന് വിവിധ ജില്ലകളില്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് വേനല്‍ മഴയ്ക്ക് സാദ്ധ്യതയുള്ളതായി പ്രവചിച്ചിരിക്കുന്നത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കുമെന്ന് അറിയിപ്പുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam