തിരിച്ചടി മറികടക്കാന്‍ ആപ്പിള്‍; പുതിയ ചിപ്‌സെറ്റുമായി മാക്

APRIL 12, 2024, 10:37 AM

വാഷിംഗ്ടണ്‍: കമ്പ്യൂട്ടര്‍ വില്‍പനയിലെ തിരിച്ചടി മറികടക്കാനുള്ള നീക്കവുമായി ആപ്പിള്‍. എല്ലാ മാക് മോഡലുകളിലും പുതിയ ചിപ്‌സെറ്റുമായെത്തി വിപണി പിടിക്കുകയാണ് ലക്ഷ്യം. അഞ്ച് മാസങ്ങള്‍ക്ക് മുമ്പാണ് എം3 ചിപ്പുമായുള്ള മാക് മോഡലുകള്‍ വിപണിയില്‍ എത്തിയത്. ഇപ്പോള്‍ എം4 ചിപ്പ് സെറ്റിലെത്തുന്ന മാക് മോഡലുകളെക്കുറിച്ചാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

എം4 ന്റെ മൂന്ന് വകഭേദങ്ങളായിരിക്കും ആപ്പിള്‍ മാക് മോഡലുകളില്‍ ഉപയോഗിക്കുക. എല്ലാ മാക് മോഡലിലും എം4 ചിപ്‌സെറ്റ് തന്നെയാവും ഉണ്ടാവുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ളതാവും പുതിയ ചിപ്‌സെറ്റെന്നാണ് അഭ്യൂഹം. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ പുതിയ ചിപ്‌സെറ്റുള്ള മാക് സീരിസ് ആപ്പിള്‍ പുറത്തിറക്കും. പുതിയ ഐമാക്കുകളും 14,16 ഇഞ്ചുകളുടെ മാക്ബുക്ക് പ്രോയും ആപ്പിള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാക്കിന്റെ വില്‍പന കുറഞ്ഞിരുന്നു. 27 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കമ്പ്യൂട്ടര്‍ വില്‍പനയില്‍ നിന്നും ആപ്പിളിന് കാര്യമായ വരുമാനം ലഭിച്ചതുമില്ല. തുടര്‍ന്ന് എം3 ചിപ്പ്‌സെറ്റുമായുള്ള മാക് സീരിസ് വിപണിയിലെത്തി. എന്നാല്‍, മുമ്പുണ്ടായിരുന്ന എം2 ചിപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ കാര്യമായി എം3യുടെ പെര്‍ഫോമന്‍സ് വര്‍ധിച്ചിരുന്നില്ല. ഇതും ആപ്പിളിന് തിരിച്ചടിയായി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍, ഗൂഗ്‌ളിന്റെ ആല്‍ഫബെറ്റ് തുടങ്ങിയ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആപ്പിള്‍ പിന്നിലാണ്. ഇതുകൂടി മറികടക്കുകയാണ് പുതിയ ചിപ്പ്‌സെറ്റിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam