കോണ്‍ഗ്രസിന്റെ യുവരാജാവിനെ പ്രധാനമന്ത്രിയാക്കാനാണ് പാകിസ്ഥാന്റെ ആഗ്രഹമെന്ന് മോദി

MAY 2, 2024, 1:40 PM

അഹമ്മദാബാദ്: രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും പാകിസ്ഥാനുമായി കൂട്ടിക്കെട്ടി ആക്രമണം കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ഷെഹ്സാദ'യെ (യുവരാജാവിനെ) പ്രധാനമന്ത്രിയാക്കാന്‍ പാകിസ്ഥാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി പാക്കിസ്ഥാന്റെ 'മുരീദ്' (ആജ്ഞാനുവര്‍ത്തി) ആണെന്നും അദ്ദേഹം ആരോപിച്ചു.

'കോണ്‍ഗ്രസ് ഇവിടെ മരിക്കുന്നു, പാകിസ്ഥാനികള്‍ കരയുന്നു. പാകിസ്ഥാന്‍ നേതാക്കള്‍ കോണ്‍ഗ്രസിന്റെ 'ഷെഹ്‌സാദയെ' ഇന്ത്യയുടെ പ്രധാനമന്ത്രി ആക്കാനാണ് ആഗ്രഹിക്കുന്നത്,' ഗുജറാത്തിലെ ആനന്ദില്‍ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. 

പാക്കിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ മുന്‍ മന്ത്രിയായിരുന്ന ചൗധരി ഫവാദ് ഹുസൈന്‍ ബുധനാഴ്ച രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.

vachakam
vachakam
vachakam

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് കടന്നാക്രമണം നടത്തുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് മുന്‍ പാകിസ്ഥാന്‍ മന്ത്രി സാമൂഹ്യ മാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു. 'രാഹുല്‍ ആളിക്കത്തുന്നു' എന്നായിരുന്നു വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരുന്നത്. 

പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് (ഒബിസി) ലഭ്യമായ സംവരണം മുസ്ലീങ്ങള്‍ക്ക് നല്‍കുന്നതിനായി ഇന്ത്യന്‍ ഭരണഘടന മാറ്റാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതിനായി ഭരണഘടനയില്‍ മാറ്റം വരുത്തില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കാന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

2047ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് തന്റെ ഗ്യാരന്റിയാണഎന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam