നരേന്ദ്ര മോഡി ഇന്ന് വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

MAY 14, 2024, 8:44 AM

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11.40 നാണ് പത്രികാ സമര്‍പ്പണം. ഗംഗയില്‍ മുങ്ങിക്കുളിച്ച ശേഷമാകും മോഡി പത്രിക സമര്‍പ്പിക്കാനെത്തുക.

നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരാണസിയില്‍ റോഡ് ഷോ നടത്തിയിരുന്നു.

അതേസമയം നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങ് വന്‍ പരിപാടിയാക്കാനാണ് ബിജെപി തീരുമാനം. എന്‍ഡിഎ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. വാരാണസിയില്‍ മൂന്നാം തവണയാണ് മോഡി തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇത്തവണ മോഡിക്ക് ചരിത്ര ഭൂരിപക്ഷം നല്‍കുമെന്നാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്. 2014 ലും 2019 ലും മോഡിക്ക് ഗംഭീര വിജയമാണ് വാരാണസി നല്‍കിയത്. 2019 ല്‍ നൂറിലേറെ സ്ഥാനാര്‍ത്ഥികളാണ് മോഡിക്കെതിരെ മത്സരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam