ന്യൂഡെല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടിയാല്‍ ബിജെപി മഥുരയില്‍ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും വാരണാസിയിലെ ഗ്യാന്‍വാപി മസ്ജിദിന് പകരം കാശി വിശ്വനാഥ ക്ഷേത്രവും നിര്‍മ്മിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ.
ലോക്സഭയില്‍ 300 സീറ്റുകള്‍ നേടിയതിന് പിന്നാലെയാണ് ബിജെപി അയോധ്യയില്‍ രാമജന്മഭൂമി ക്ഷേത്രം പണിതതെന്നും 400 സീറ്റുകള്‍ ലഭിച്ചാല്‍ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും ബാബ വിശ്വനാഥ് മന്ദിറും നിര്‍മിക്കുമെന്നും ഡെല്‍ഹിയിലെ ലക്ഷ്മി നഗറില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ശര്‍മ്മ പറഞ്ഞു.
'നിങ്ങള്‍ക്ക് എന്തിനാണ് 400 സീറ്റ് എന്നാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. 300 സീറ്റ് കിട്ടിയപ്പോള്‍ ഞങ്ങള്‍ രാമക്ഷേത്രം പണിതു. 400 സീറ്റ് കിട്ടുമ്പോള്‍ കൃഷ്ണ ജന്മഭൂമി ക്ഷേത്രം പണിയും, ഗ്യാന്‍വാപി മസ്ജിദിന് പകരം ബാബ വിശ്വനാഥ് മന്ദിറും പണിയും,' ഹിമന്ദ പറഞ്ഞു.
യുപിഎ ഭരണകാലത്ത് അധിനിവേശ കശ്മീര്‍ (പിഒകെ) വിഷയത്തില്‍ പാര്‍ലമെന്റില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ പിഒകെ ഇന്ത്യയുടെ ഭാഗമാകുമെന്ന് ശര്‍മ്മ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്