യുവ ഡോക്ടറുടെ ആത്മഹത്യ: ജോലിയും കുട്ടികളും ഇല്ലാത്തതിൽ വിഷാദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ 

MARCH 14, 2025, 2:31 AM

തിരുവനന്തപുരം : പാറശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറശ്ശാല കൊറ്റാമം ശിവശ്രീയിൽ സൗമ്യ (31) ആണു മരിച്ചത്. ഭർത്താവ് അനൂപ് ടെക്‌നോ പാർക്ക് ജീവനക്കാരനാണ്. 

ഭർത്താവ് അനൂപിന്റെ, ചികിത്സയിൽ കഴിയുന്ന അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാൻ കിടന്നത്. 

രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാത്തതിനെ തുടർന്ന് ഭർതൃമാതാവ് അടുത്ത മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞു.

vachakam
vachakam
vachakam

തുടർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ബാത്റൂമിൽ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയിൽ സൗമ്യയെ കണ്ടെത്തിയത്. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്.

ഇവർ മാനസിക സമ്മർദത്തിനു മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.  പഠനം പൂർത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികൾ ഇല്ലാത്തതിലും വിഷാദത്തിലായിരുന്നതായി ബന്ധുകൾ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam