വാരാണസി: ലോക്സഭാ തിരഞ്ഞെടുപ്പിന് വാരാണസിയില്‍ നിന്നും മൂന്നാമതും ജനവിധി തേടുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൊവ്വാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വാരാണസി ജില്ലാ കളക്ട്രേറ്റില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി മോദി പോയപ്പോള്‍ അദ്ദേഹത്തോടൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ തുടങ്ങിയ നേതാക്കളുണ്ടായിരുന്നു.
പ്രധാനമന്ത്രിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ ഇത്തവണയും വിവിധ മേഖലകളില്‍ നിന്നുള്ള നാല് പേരെയാണ് തെരഞ്ഞെടുത്തത്. പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി, ലാല്‍ചന്ദ് കുശ്വാഹ, ബൈജ്നാഥ് പട്ടേല്‍, സഞ്ജയ് സോങ്കര്‍ എന്നീ നാല് പേരാണ് ഇത്തവണ മോദിയുടെ പത്രികയെ പിന്താങ്ങിയത്. സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശം അംഗീകരിക്കുന്ന അസംബ്ലി അല്ലെങ്കില്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ രജിസ്റ്റര്‍ ചെയ്ത വോട്ടറായിരിക്കണം പത്രിക പിന്താങ്ങേണ്ടത്.
പണ്ഡിറ്റ് ഗണേശ്വര്‍ ശാസ്ത്രി അയോധ്യയിലെ രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്ക് അനുയോജ്യമായ സമയം കണ്ടെത്തിയ വ്യക്തിയാണ്. ബ്രാഹ്‌മണ സമുദായാംഗമാണ് അദ്ദേഹം. ഒബിസി വിഭാഗത്തില്‍ നിന്നുള്ള ലാല്‍ചന്ദ് കുശ്വാഹയാണ് രണ്ടാമത്തെയാള്‍. ദളിത് വിഭാഗത്തില്‍ നിന്നുള്ള സഞ്ജയ് സോങ്കറാണ് മറ്റൊരു നിര്‍ദ്ദേശകന്‍. ആര്‍എസ്എസ് പ്രവര്‍ത്തകനായ ബൈജ്നാഥ് പട്ടേലാണ് മോദിയുടെ പത്രികയെ പിന്താങ്ങിയ നാലാമത്തെയാള്‍. ഒബിസി വിഭാഗക്കാരനാണ് അദ്ദേഹവും.
2014ലും 2019ലും പ്രധാനമന്ത്രി മോദിയുടെ നിര്‍ദ്ദേശങ്ങള്‍ വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള വ്യക്തികളായിരുന്നു. ഹിന്ദു സമൂഹത്തിലെ വിവിധ ജാതികളെ ഒരുമിച്ചു ചേര്‍ക്കുന്ന സോഷ്യല്‍ എന്‍ജിനീയറിംഗാണ് ഉത്തരേന്ത്യയിലെ ബിജെപിയുടെ വിജയരഹസ്യം. ഈ കോംബിനേഷനെ പ്രതിനിധീകരിക്കുന്ന തരത്തിലാണ് തന്റെ പത്രികയെ പിന്തുണയ്ക്കാന്‍ മോദി ആളുകളെ കണ്ടെത്തുകയും ചെയ്തിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്