അയോധ്യയിലെ രാം ലല്ലയെ വീണ്ടും താല്‍ക്കാലിക കൂടാരത്തിലേക്ക് തിരിച്ചയക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നെന്ന് മോദി

MAY 14, 2024, 7:49 PM

റാഞ്ചി: അയോധ്യയിലെ രാം ലല്ലയെ വീണ്ടും താല്‍ക്കാലിക കൂടാരത്തിലേക്ക് തിരിച്ചയക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് ലജ്ജാകരമായ പ്രസ്താവനകളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നതെന്ന് ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ആരോപിച്ചു. 

'രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നു. രാം ലല്ലയെ ഒരിക്കല്‍ കൂടി കൂടാരത്തിലേക്ക് അയച്ച് സുപ്രീം കോടതി വിധിക്കെതിരെ സംസാരിക്കാന്‍ അവരുടെ നേതാക്കള്‍ ഗൂഢാലോചന നടത്തുകയാണ്,' അദ്ദേഹം ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ പറഞ്ഞു.

ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളായ ജെഎംഎമ്മും കോണ്‍ഗ്രസും അഴിമതിയുടെയും പ്രീണനത്തിന്റെയും രാജവംശ രാഷ്ട്രീയത്തിന്റെയും ഏറ്റവും വലിയ മാതൃകയാണെന്ന് മോദി പറഞ്ഞു. ഈ 'മൂന്ന് ദുരാചാരങ്ങളില്‍' നിന്ന് രാജ്യത്തെ മോചിപ്പിക്കുമെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.

vachakam
vachakam
vachakam

രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് മുമ്പ്, തര്‍ക്കസ്ഥലത്ത് ഒരു കൂടാരം പോലെയുള്ള കെട്ടിടത്തിനുള്ളിലാണ് പതിറ്റാണ്ടുകളായി രാം ലല്ലയുടെ പഴയ വിഗ്രഹം സൂക്ഷിച്ചിരുന്നത്. 

രാജ്യത്തുനിന്ന് മാവോയിസവും ഭീകരവാദവും തുടച്ചുനീക്കുമെന്ന് മോദി വാഗ്ദാനം ചെയ്തു. 'വെല്ലുവിളികളെ നേരിടാന്‍ മോദിക്കറിയാവുന്നതിനാലാണ് ബിജെപി സര്‍ക്കാര്‍ രാജ്യത്ത് നക്സലിസത്തെ നിയന്ത്രിച്ചിരിക്കുന്നത്. നക്സലിസം രാജ്യമൊട്ടാകെ നിയന്ത്രണത്തിലാണ്. മൂന്നാം ടേമില്‍ തീവ്രവാദത്തിനും നക്സലിസത്തിനുമെതിരെ വലിയ നടപടിയെടുക്കാന്‍ മോദി ഒരു പ്രതിജ്ഞയെടുത്തിരിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam