വൈറ്റ് ഹൗസ് ചുറ്റുവേലിയില്‍ കാര്‍ ഇടിച്ചു കയറി ഒരാള്‍ മരിച്ചു

MAY 6, 2024, 1:41 AM

വാഷിംഗ്ടണ്‍: വൈറ്റ് ഹൗസ് ഗ്രൗണ്ടിന് ചുറ്റുമുള്ള വേലിയില്‍ കാര്‍ ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അമിത വേഗതയിലെത്തിയ കാര്‍, വേലിയുടെ ഭാഗമായ കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ശനിയാഴ്ച രാത്രി 10:45 ഓടെയാണ് അപകടം ഉണ്ടായത്.

സില്‍വര്‍ കളര്‍ സെഡാനാണ് അപകടത്തില്‍ പെട്ടത്. വാഹനത്തിന്റെ ഡ്രൈവര്‍ക്ക് വൈദ്യസഹായം നല്‍കാന്‍ ഏജന്റുമാരും ഉദ്യോഗസ്ഥരും ശ്രമിച്ചെങ്കിലും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പൊലീസ് പറയുന്നു.

മാരകമായ അപകടത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുകയാണ്. ഈ വ്യക്തി വൈറ്റ് ഹൗസ് സുരക്ഷ ലംഘിക്കാന്‍ ശ്രമിച്ചിരുന്നോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ല. സാധാരണ ട്രാഫിക് അപകടം എന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam