ഒരാഴ്ചക്കിടെ വാഷിംഗ്ടണില്‍ വെടിയേറ്റത് 12 കുട്ടികള്‍ക്ക്; മരിച്ചത് 6 പേര്‍!

MAY 6, 2024, 2:03 AM

വാഷിംഗ്ടണ്‍: ഒരാഴ്ചക്കിടെ ഗണ്‍ വയലന്‍സില്‍ യുഎസ് തലസ്ഥാനത്ത് പൊലിഞ്ഞത് 6 കുട്ടികളുടെ ജീവനുകള്‍. 12 കുട്ടികള്‍ക്കാണ് കഴിഞ്ഞയാഴ്ച വാഷിംഗ്ടണ്‍ ഡിസിയില്‍ വെടിയേറ്റത്. 

വെള്ളിയാഴ്ച കാറില്‍ ഇരിക്കുമ്പോഴാണ് മൂന്ന് വയസുകാരിയായ പെണ്‍കുഞ്ഞിന് വെടിയേറ്റത്. ഗാര്‍ഫീല്‍ഡ് ഹൈറ്റ്സിന് സമീപം ഹാര്‍ട്ട്ഫോര്‍ഡ് സ്ട്രീറ്റ് എസ്ഇയില്‍ രാത്രി 9 മണിയോടെയാണ് വെടിവെപ്പ് നടന്നത്. ഒരു എസ്യുവിയില്‍ സഞ്ചരിക്കുകയായിരുന്ന കുട്ടിക്ക് ഇതിനിടെ വെടിയേല്‍ക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഹെലികോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. 

കഴിഞ്ഞയാഴ്ച വെടിയേറ്റ കുട്ടികളില്‍ ഏറ്റവും പ്രായം കുറഞ്ഞ ഇരയായിരുന്നു അവള്‍. ടിയ സെറ്റില്‍സ് എന്നാണ് കുട്ടിയുടെ പേര്.

vachakam
vachakam
vachakam

ഈ സംഭവത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഒരു കൗമാരക്കാരിക്ക് ഹൈസ്‌കൂള്‍ ക്ലാസ് മുറിയില്‍ വെച്ച് തലക്ക് വെടിയേറ്റു. 17 വയസ്സുള്ള ഒരു പെണ്‍കുട്ടി തന്റെ ക്ലാസ് മുറിയുടെ നടുവില്‍ നില്‍ക്കുകയായിരുന്നു, പെട്ടെന്ന് അവളുടെ തലയില്‍ നിന്ന് രക്തം ഒഴുകി. അവളുടെ നെറ്റിയുടെ വലതുഭാഗത്താണ് വെടിയേറ്റത്. 

ഹൈസ്‌കൂളിന് പുറത്ത് നടന്ന വെടിവെയ്പ്പില്‍ നിന്ന് വഴിതെറ്റിയ ബുള്ളറ്റ് ക്ലാസ് മുറിയില്‍ നിന്ന് വിദ്യാര്‍ത്ഥിനിക്ക് ഏല്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവള്‍ പൂര്‍ണ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് 17 ഉം 18 ഉം വയസുള്ള രണ്ട് കൗമാരക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

vachakam
vachakam
vachakam

വെള്ളിയാഴ്ചയ്ക്ക് മുമ്പ് നഗരത്തില്‍ 10 കുട്ടികള്‍ക്ക് വെടിയേറ്റതായി പോലീസ് കണക്കുകള്‍ വെളിപ്പെടുത്തി. ഇതില്‍ അഞ്ച് കുട്ടികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. വെള്ളിയാഴ്ചത്തെ സംഭവങ്ങളോടെ വെടിയേല്‍ക്കുന്ന കുട്ടികളുടെ എണ്ണം 12 ഉം മരിച്ചവരുടെ എണ്ണം 6 ഉം ആയി ഉയര്‍ന്നു.

2024ല്‍ ഇതുവരെ ഡിസിയില്‍ 58 പേരാണ് വെടിയേറ്റ് മരിച്ചത്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മാരകമായ വര്‍ഷമായ 2023 ലെ അതേ കാലയളവിനെ അപേക്ഷിച്ച് നഗരത്തിലെ നരഹത്യ നിരക്ക് 25 ശതമാനം കുറഞ്ഞെന്ന് ഡാറ്റ കാണിക്കുന്നു. 2023ല്‍ നടന്ന കൊലപാതകങ്ങളില്‍ 90 ശതമാനവും വെടിവെപ്പിലൂടെയായിരുന്നുവെന്ന് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം, 18 വയസ്സിന് താഴെയുള്ള 106 യുവാക്കള്‍ക്ക് വെടിയേറ്റു. ഇതില്‍ 16 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam