'സുതാര്യവും ലാളിത്യവും'! തന്റെ വെള്ള ടീഷര്‍ട്ടിനെ പറ്റിയുള്ള ചോദ്യത്തിന് കലക്കന്‍ മറുപടിയുമായി രാഹുല്‍

MAY 6, 2024, 6:54 AM

ബംഗളൂരു: ചര്‍ച്ചയായി രാഹുല്‍ ഗാന്ധി സ്ഥിരമായി ധരിക്കുന്ന വെള്ള ടീ ഷര്‍ട്ട്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളില്‍ വന്ന വീഡിയോ വൈറലാവുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ തിരക്കിനിടെ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഒത്തുചേര്‍ന്നപ്പോഴുള്ള സംഭാഷണത്തിലാണ് ടീ ഷര്‍ട്ടിന്റെ നിറം ചര്‍ച്ചയായത്.

ഹെലികോപ്റ്ററില്‍ കയറുന്നതിനിടെ രാഹുല്‍ ചോദ്യത്തിന് മറുപടിയും നല്‍കി. സുതാര്യവും ലാളിത്യവും വളരെ ലളിതമായിരിക്കണം തന്റെ വസ്ത്രങ്ങളെന്ന് നിര്‍ബന്ധമുണ്ട്. അതിനപ്പുറം വസ്ത്രധാരണത്തിന് താന്‍ അമിത പ്രാധാന്യം കൊടുക്കാറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അതേസമയം പ്രചാരണത്തിലെ നല്ലതും ചീത്തയുമെന്നു തോന്നിയിട്ടുള്ളത് എന്താണെന്ന് ഖര്‍ഗെയോട് രാഹുല്‍ ഗാന്ധി ചോദിച്ചു. വാസ്തവത്തില്‍ ചീത്തയായി ഒന്നുമില്ല. ഇതെല്ലാം നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് ചെയ്യുന്നത് എന്നത് നല്ല കാര്യമാണ്. രാജ്യത്തെ ഇല്ലാതാക്കുന്ന ഒരാളെ തടയാന്‍ വേണ്ടിയാണ് ഇതെല്ലാമെന്നത് തീര്‍ച്ചയായും നല്ല കാര്യമായി കാണുന്നുവെന്നായിരുന്നു ഖര്‍ഗെയുടെ മറുപടി.

സിദ്ധരാമയ്യയോടായിരുന്നു രാഹുലിന്റെ അടുത്ത ചോദ്യം. അധികാരമോ പ്രത്യയശാസ്ത്രമോ?  പ്രത്യയശാസ്ത്രമെന്ന്  സിദ്ധരാമയ്യയുടെ മറുപടി ഉടനെ വന്നു. പിന്നാലെ വിശദീകരണവും. പ്രത്യയശാസ്ത്രം തന്നെയാണ് എപ്പോഴും പ്രധാനം. ജനങ്ങള്‍ക്ക് മുന്നില്‍ നാം അവതരിപ്പിക്കുന്നത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും പദ്ധതികളുമാണ്. അധികാരത്തിലെത്തുമ്പോള്‍ ജനങ്ങളോട് നമ്മുടെ നേട്ടങ്ങളെക്കുറിച്ച് പറയാനാകണം. അങ്ങനെയെങ്കില്‍ തീര്‍ച്ചയായും ജനം നമ്മെ അംഗീകരിക്കുകയും നമ്മുടെ നിലപാടിനെ അഭിനന്ദിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്രയുമായപ്പോള്‍ ഖര്‍ഗെ ഇടപെട്ടു.

അധികാരം വരികയും പോവുകയും ചെയ്യും. എന്നാല്‍ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുക എന്നതാണ് വലിയ കാര്യം. നമ്മുടെ നേതാക്കള്‍ പ്രത്യയശാസ്ത്രത്തിനായി ത്യാഗം സഹിച്ചവരാണെന്ന് ഖര്‍ഗെ പറഞ്ഞു. രണ്ടുപേരും പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നതായി രാഹുലും വ്യക്തമാക്കി. ഖര്‍ഗെജിയും സിദ്ധരാമയ്യജിയും പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. പ്രത്യയശാസ്ത്രത്തെ കുറിച്ച് വ്യക്തമായി മനസിലാക്കാതെ നമുക്ക് വലിയ ഒരു പ്രസ്ഥാനത്തെ മുന്നോട്ടു നയിക്കാനോ അധികാരത്തിലേക്കെത്താനോ ആവില്ല. നമ്മുടെ പ്രത്യയശാസ്ത്രം എല്ലാവരെയും സമഭാവനയോടെ തുല്യരായി കണക്കാക്കുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. ദേശീയതലത്തിലുള്ള ഒരു രാഷ്ട്രീയ പോരാട്ടം എന്നത് എപ്പോഴും പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി തന്നെയാണെന്നും  രാഹുല്‍ ഓര്‍മ്മപ്പെടുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam