ചോരയൊലിക്കുന്ന മുറിപ്പാടുമായി കോടതിമുറിയിലെ സാക്ഷിക്കൂട്ടിൽ യുവാവ്; പുനലൂർ കോടതിയിൽ നടന്നത് നാടകീയ രംഗങ്ങൾ 

MAY 9, 2024, 4:18 PM

കൊല്ലം: ചോരയൊലിക്കുന്ന മുറിപ്പാടുമായി കോടതിമുറിയിലെ സാക്ഷിക്കൂട്ടിലേക്ക് ഓടിക്കയറി യുവാവ്. തിരുനെല്‍വേലി സ്വദേശി ദാവീദ് രാജ (43) ആണ് കോടതിമുറിയില്‍ പരിഭ്രാന്തി സൃഷ്ടിച്ചത്. പുനലൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി രണ്ടില്‍ വ്യാഴാഴ്ച 10.30 -ഓടെ ആയിരുന്നു പരിഭ്രാന്തി സൃഷ്ടിച്ച സംഭവം ഉണ്ടായത്.

തലയിലെ മുറിപ്പാടില്‍നിന്ന് ചോരയൊലിക്കുന്ന നിലയിലാണ് യുവാവ് കോടതിമുറിയിലേക്ക് ഓടിക്കയറിയത്. ഈ സമയം കോടതി ആരംഭിച്ചിരുന്നില്ല. സാക്ഷിക്കൂട്ടില്‍ കയറിയിരുന്ന യുവാവ് വൈകാതെ ബഹളമുണ്ടാക്കാൻ തുടങ്ങി. തുടർന്ന് പോലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

പോലീസെത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി ആണ് പോലീസ് വ്യക്തമാക്കുന്നത്. എന്തന്നാൽ യുവാവിന് പരിക്കേറ്റത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച്‌ വരികയാണെന്നും പോലീസ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam