ഫാല്‍ക്കണിന്റെ ചിറകിലേറി 23 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ കൂടി; 47-ാം ദൗത്യം വിജയകരമാക്കി മസ്‌കിന്റെ സ്‌പേസ് എക്‌സ്

MAY 9, 2024, 3:33 PM

ന്യൂയോര്‍ക്ക്: ഈ വര്‍ഷത്തെ 47-ാം ദൗത്യം വിജയകരമാക്കി മസ്‌കിന്റെ സ്‌പേസ് എക്‌സ്. യുഎസിലെ കെന്നഡി സ്‌പേസ് സെന്ററിലെ വിക്ഷേപണ തറയില്‍ നിന്ന് ഒരേ സമയം 23 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളാണ് ഫാല്‍ക്കണ്‍ 9-ന്റെ ചിറകിലേറി ഭ്രമണപഥത്തിലേയ്ക്ക് കുതിച്ചുയര്‍ന്നത്.

ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ആദ്യത്തെ ഘട്ടം വിക്ഷേപണത്തിന് 8.5 മിനിറ്റിന് ശേഷം ഭൂമിയില്‍ തിരികെയെത്തി. അറ്റാലാന്റിക് സമുദ്രത്തില്‍ നിലയുറപ്പിച്ച 'എ ഷോര്‍ട്ട്‌ഫോള്‍ ഓഫ് ഗ്രാവിറ്റിസ്' എന്ന ഡ്രോണ്‍ഷിപ്പിലാണ് ലാന്‍ഡ് ചെയ്തത്. റോക്കറ്റിന്റെ മുകളിലത്തെ ഘട്ടം, ഉപഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നതിനായി സജ്ജമാണ്. വിക്ഷേപണത്തിന് 65 മിനിറ്റിന് ശേഷമാണ് ഇവ വിന്യസിക്കുക.

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. സാധാരണ ഇന്റര്‍നെറ്റ് സേവനം ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളിലൂടെയും കോക്‌സിയല്‍ കേബിളുകളിലൂടെയുമാണ് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതെങ്കില്‍
സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെയാണ് അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്. ഭ്രമണപഥത്തില്‍ ഇതുവരെ 5,504 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളുണ്ടെന്നും അവയില്‍ 5,442 ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്നുമാണ് 2024 മാര്‍ച്ചിലെ വിവരം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam