ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിൽ സ്ഫോടനം; അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടു മരണം 

MAY 9, 2024, 5:00 PM

ചെന്നൈ: ശിവകാശിക്ക് സമീപം പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പടെ എട്ടുപേര്‍ മരിച്ചുതായി റിപ്പോർട്ട്. ഉച്ചയ്ക്ക് ശേഷമാണ് സുദര്‍ശന്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനമുണ്ടായത്. ഉച്ചഭക്ഷണത്തിന് ശേഷം തൊഴിലാളികള്‍ വിശ്രമിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്. 

അതേസമയം കനത്ത ചൂടിനെ തുടര്‍ന്ന് പടക്കങ്ങള്‍ക്ക് തനിയെ തീപിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ സാരമായി പരിക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ് എന്നാണ് പുറത്തു വരുന്ന വിവരം.

vachakam
vachakam
vachakam

സ്‌ഫോടനത്തിന് പിന്നാലെ പടക്കങ്ങള്‍ തുടര്‍ച്ചായായി പൊട്ടിയതിനെ തുടര്‍ന്ന് ഒന്നരമണിക്കൂറിന് ശേഷമാണ് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത്. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam