കായല്‍ മത്സ്യങ്ങളില്‍ കാൻസറിന് കാരണമാകുന്ന വിഷാംശം; ഞെട്ടിക്കുന്ന പഠനവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല

MAY 9, 2024, 4:09 PM

കൊച്ചി: കൊച്ചി കായലിലെ മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന ഘനലോഹ മാലിന്യങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന പഠനവുമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല. വ്യവസായ മേഖലയില്‍നിന്ന് തള്ളുന്ന മാലിന്യങ്ങളാണ് ഇത്തരത്തിൽ വലിയ ഭീഷണി സൃഷ്ടിക്കുന്നത് എന്നാണ് പഠനത്തിൽ പറയുന്നത്.

കായല്‍ജലത്തിലും അടിത്തട്ടിലെ മണ്ണിലും മത്സ്യങ്ങളിലും സിങ്കിന്റെ അളവാണ് ഏറ്റവും കൂടുതല്‍. സിങ്ക്, കാഡ്മിയം,ക്രോമിയം ഉള്‍പ്പെടെ വിവിധലോഹങ്ങള്‍ വിഷാംശപരിധികവിഞ്ഞ് കാണപ്പെടുന്നതായും പഠനത്തില്‍ പറയുന്നു. മത്സ്യവിഭവങ്ങളിലെ ഉയർന്ന കാഡ്മിയം സാന്നിദ്ധ്യവും ഇവയുടെ ദീർഘകാല ഉപയോഗവും ക്യാൻസറിന് കാരണമായേക്കുമെന്നും മലിനീകരണസൂചിക മുൻനിറുത്തി പഠനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

കായലില്‍ സാധാരണയായി കാണപ്പെടുന്ന മണങ്ങ്, കായല്‍കട്‌ല, കരിമീൻ, പൂളമീൻ, നച്ചുകരിമീൻ, ചുണ്ടൻകൂരി, കരിപ്പെട്ടി, കണമ്പ്, പൂഴാൻ, പാര, കാരച്ചെമ്മീൻ, കാവാലൻ ഞണ്ട്, കറുത്തകക്ക തുടങ്ങിയ ഭക്ഷ്യയോഗ്യമായ ജലജീവികളെ കേന്ദ്രീകരിച്ചായിരുന്നു പഠനം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam