മഹാദേവ് ബെറ്റിങ് ആപ് തട്ടിപ്പ് കേസ്: നടൻ സാഹിൽ ഖാൻ  അറസ്റ്റിൽ

APRIL 28, 2024, 1:14 PM

മുംബൈ: മഹാദേവ് വാതുവെപ്പ് കേസിൽ ബോളിവുഡ് നടൻ സഹിൽ ഖാൻ അറസ്റ്റിൽ. മുംബൈ പൊലീസ് സൈബർ സെല്ലിന്റെ പ്രത്യേക അന്വേഷണ സംഘമാണ് താരത്തെ ചത്തീസ്​ഗഢിൽ വെച്ച് അറസ്റ്റ് ചെയ്തത്.

 കേസിൽ മുൻകൂർ ജാമ്യം തേടി സഹിൽ ഖാൻ സമർപ്പിച്ച ഹർജി മുംബൈ ഹൈക്കാേടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. സ്റ്റൈൽ, എക്സ്ക്യൂസ് മീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഹിൽ ഖാൻ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്.

ജാമ്യാപേക്ഷ തള്ളിയതോടെ ഒളിവില്‍ പോയ സഹിലിനെ 40 മണിക്കൂർ നീണ്ട തിരച്ചിലിനെടുവിലാണ് പിടികൂടിയത്. മുംബൈയിലെത്തിക്കുന്ന നടനെ കോടതിയിൽ ഹാജരാക്കും. 

vachakam
vachakam
vachakam

ഛത്തീസ്ഗഡിലെ ചില സാമ്പത്തിക, റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളും വിവാദമായ മഹാദേവ് വാതുവെപ്പ് ആപ്പിൻ്റെ പ്രമോട്ടർമാരും തമ്മിലുള്ള അനധികൃത ഇടപാടുകൾ സംബന്ധിച്ച് പ്രത്യേക സംഘം അന്വേഷണം നടത്തി വരികയാണ്.

കഴിഞ്ഞവർഷം മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങളായ രൺബീർ കപുറും ശ്രദ്ധാ കപുറും ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ഇഡി നിർദേശിച്ചിരുന്നു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam