ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്താന്‍ ഡെല്‍ഹി കോടതി ഉത്തരവ്

MAY 10, 2024, 7:45 PM

ന്യൂഡെല്‍ഹി: റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്താന്‍ ഡെല്‍ഹി കോടതി ഉത്തരവിട്ടു. വനിതാ ഗുസ്തി താരങ്ങളുടെ നേര്‍ക്കുള്ള ലൈംഗികാതിക്രമക്കേസില്‍ അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തും. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിനും ബിജെപി നേതാവിനെതിരെ കേസെടുത്തിട്ടുണ്ട്.

2023 ജൂണ്‍ 15-നാണ് ബ്രിജ് ഭൂഷണ്‍ ശരണിനെതിരെ ഡെല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 354, 354 (എ), 354 (എ), 354 വകുപ്പുകള്‍ പ്രകാരമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2023 ല്‍ ബ്രിജ് ഭൂഷണെതിരെ പരസ്യ സമരവുമായി രണ്ട് തവണ ഗുസ്തി താരങ്ങള്‍ തെരുവിലിറങ്ങിയിരുന്നു. 

ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ബ്രിജ് ഭൂഷണിന് കൈസര്‍ഗഞ്ച് മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റ് നല്‍കിയില്ല. പക്ഷേ അദ്ദേഹത്തിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെ പകരം ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. 

vachakam
vachakam
vachakam

ആറ് ഗുസ്തി താരങ്ങളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ഡെല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബ്രിജ് ഭൂഷണ്‍ 'ലൈംഗിക പീഡനം, വേട്ടയാടല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് പ്രോസിക്യൂട്ട് ചെയ്യപ്പെടാനും ശിക്ഷിക്കപ്പെടാനും ബാധ്യസ്ഥനാണെന്ന്' പറയുന്നു. 

ഗുസ്തിക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ബ്രിജ് ഭൂഷണെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. പോക്സോ നിയമപ്രകാരം ഒരു കേസും മറ്റ് അഞ്ച് ഗുസ്തി താരങ്ങളുടെ പരാതിയില്‍ രണ്ടാമതൊരു കേസുമാണ് എടുത്തിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam