'മഞ്ഞുമ്മല്‍ ബോയ്‌സ്' മെയ് 5ന് ഹോട്ട്‌സ്റ്റാറില്‍

APRIL 28, 2024, 1:49 PM

മഞ്ഞുമ്മല്‍ ബോയ്‌സും ഒടിടി റിലീസിന് തയ്യാറെടുക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് തിയറ്ററില്‍ എത്തിയ ചിത്രം മെയ് അഞ്ചിന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും.

മലയാള സിനിമ ചരിത്രത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടിയ ഏക ചിത്രമായ മഞ്ഞുമ്മല്‍ ബോയ്‌സ് 74 ദിവസത്തെ തിയറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഒടിടിയില്‍ എത്തുന്നത്.

മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം സ്ട്രീം ചെയ്യും. ഒടിടി ട്രെയിലര്‍ ഹോട്ട്‌സ്റ്റാര്‍ പുറത്തുവിട്ടു കഴിഞ്ഞു.

vachakam
vachakam
vachakam

തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമ എന്ന ഖ്യാതി സ്വന്തമാക്കിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍ എത്തുന്നത്.

50 കോടിക്ക് മുകളിലാണ് തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്. ജാന്‍ എ മന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം, സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം പറഞ്ഞതു പോലെ മലായള സിനിമയുടെ സീന്‍ തന്നെ മാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam