ക്ലാസിക് റെഡ് ബ്ലൂ സ്യൂട്ടിൽ പുതിയ സൂപ്പർമാൻ 

MAY 8, 2024, 12:37 PM

പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ച് ജെയിംസ് ഗണ്‍. 2025 ല്‍ ഇറങ്ങുന്ന ചിത്രത്തിലെ സൂപ്പര്‍മാനെയാണ് സംവിധായകന്‍ ജെയിംസ് ഗണ്‍ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെടുത്തിയത്.  ഡേവിഡ് കോറൻസ്വെറ്റാണ് സൂപ്പര്‍മാനായി എത്തുന്നത്. 

ക്ലാസിക് റെഡ് ബ്ലൂ സ്യൂട്ടിലാണ് ചിത്രത്തില്‍ പുതിയ സൂപ്പര്‍മാനെ അവതരിപ്പിച്ചിരിക്കുന്നത്. ഡേവിഡ് കോറൻസ്വെറ്റാണ് അടുത്ത ഡിസി സൂപ്പര്‍മാനായി എത്തുന്നത്. 

ജൂലൈ 11 2025നാണ് ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പര്‍മാന്‍ ചിത്രം എത്തുന്നത്. ഡിസി യൂണിവേഴ്സ് റീബൂട്ടിന്‍റെ ഭാഗമായാണ് ചിത്രം എത്തുന്നത്. 

vachakam
vachakam
vachakam

ഗാർഡിയൻ ഓഫ് ദി ഗാലക്‌സി സിനിമകൾ, ദി സൂയിസൈഡ് സ്‌ക്വാഡ് (2021), ഒറിജിനൽ മാക്‌സ് സീരീസ് പീസ്മേക്കർ (2022) എന്നിവ സംവിധാനം ചെയ്‌ത ജെയിംസ് ഗൺ ഡിസി സിനിമാറ്റിക് യൂണിവേഴ്സിന്‍റെ റണ്ണറാണ്. വരാനിരിക്കുന്ന സൂപ്പർഹീറോ സിനിമയുടെ തിരക്കഥയും ഇദ്ദേഹമാണ് എഴുതുന്നത്. അതിന് പുറമേ അടുത്ത സൂപ്പര്‍മാന്‍ ചിത്രം ഇദ്ദേഹമാണ് സംവിധാനം ചെയ്യുന്നത്. 

അക്വാമാൻ സിനിമകളും ദി കൺജറിംഗ് ഫ്രാഞ്ചൈസിയും നിർമ്മിച്ച ഡിസി സ്റ്റുഡിയോസ് കോ-സിഇഒ പീറ്റർ സഫ്രാനാണ് സൂപ്പർമാൻ സഹനിർമ്മാതാവ്. ഏതാണ്ട് 50 വർഷത്തെ ബിഗ് സ്‌ക്രീൻ സൂപ്പര്‍മാന്‍ സിനിമയുടെ ചരിത്രത്തില്‍ മൂന്ന് നടന്മാര്‍ മാത്രമേ സൂപ്പര്‍മാന്‍ കഥാപാത്രമായി അഭിനയിച്ചിട്ടുള്ളൂ. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെൻറി കാവിൽ (2013-2022) എന്നിവരാണ് ഇത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam