ദുൽഖറിന് പകരം ചിമ്പു; തഗ് ലൈഫിലെ ചിമ്പുവിന്റെ കിടിലൻ ക്യാരക്ടർ പോസ്റ്ററും ടീസറും പുറത്ത് 

MAY 8, 2024, 11:38 AM

മണിരത്നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ സിലമ്പരശന്റെ ക്യാരക്ടർ പോസ്റ്ററും ടീസറും പുറത്തിറക്കി അണിയറ പ്രവർത്തകർ. ബോർഡർ പട്രോൾ വാഹനത്തിൽ മണലാരണ്യത്തിലൂടെ കുതിച്ചു പായുന്ന സിലമ്പരശന്റെ ടീസറാണ് പുറത്തു വന്നിരിക്കുന്നത്.

ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. കൈയിൽ തോക്കുമായി തീപ്പൊരിലുക്കിലാണ് സിലമ്പരശന്റെ തഗ് ലൈഫിലെ ലുക്ക് പുറത്തു വന്നിരിക്കുന്നത്. ന്യൂ തഗ് ഇൻ ടൗൺ എന്ന അടിക്കുറിപ്പോടുകൂടി പങ്കുവയ്ക്കപ്പെട്ട പോസ്റ്റർ ഒരു കിടിലൻ സ്റ്റണ്ട് പടമാണ് എന്നാണ് സൂചന നൽകുന്നത്. 

മുപ്പത്തിയാറു വർഷത്തെ ഇടവേളയ്ക്ക് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ജോജു ജോർജ്, തൃഷ, ഐശ്വര്യാ ലക്ഷ്മി, അഭിരാമി തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam