ആരാധകർക്ക് ആവേശമായി 'ദ റോക്ക്' ജോൺസൺന്റെ പുതിയ ചിത്രം ഒരുങ്ങുന്നു  

MAY 8, 2024, 10:09 AM

ഡബ്ല്യുഡബ്ല്യുഇ റെസ്ലിംഗ് ചാമ്പ്യൻ എന്ന നിലയിൽ ആരാധകരുടെ പ്രിയതാരമായ ഡ്വെയ്ൻ 'ദ റോക്ക്' ജോൺസൺ വരാനിരിക്കുന്ന എംഎംഎ ചിത്രമായ " ദ സ്മാഷിംഗ് മെഷീൻ " ൽ അഭിനയിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 

ചിത്രത്തിന്റെ ഭാഗമായി താരം പരിശീലത്തിൽ ആണ് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വരുന്നത്. അടുത്തിടെ പുറത്തു വന്ന ഒരു വീഡിയോയിൽ, ജോൺസൺ ഒരു എംഎംഎ റിംഗിൽ പരിശീലിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. ഈ വേഷത്തോടുള്ള അദ്ദേഹത്തിൻ്റെ സമർപ്പണത്തെ ആണ് ഈ വീഡിയോ സൂചിപ്പിക്കുന്നത് എന്നാണ് ആണിയറ പ്രവർത്തകർ പറയുന്നത്.

ചിത്രം സംവിധാനം ചെയ്യുന്നത് ബെന്നി സഫ്ദിയായിരിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഡബ്ല്യുഡബ്ല്യുഇ റെസ്‌ലിംഗ് ജീവിതത്തിൽ നിന്ന് ആണ് പലരും ഡ്വെയ്ൻ ജോൺസനെ ഇപ്പോഴും ഓർക്കുന്നത്. അവിടെ നിന്നും അഭിനയ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച ഏവരെയും ഞെട്ടിച്ചതായിരുന്നു.

vachakam
vachakam
vachakam

"ദി സ്മാഷിംഗ് മെഷീൻ" എന്ന ചിത്രത്തിൽ, വിജയം നേടിയ ഒരു യഥാർത്ഥ എംഎംഎ പോരാളിയായ മാർക്ക് കെറിനെ ആണ് ജോൺസൺ അവതരിപ്പിക്കുക. അതേസമയം "ദി സ്മാഷിംഗ് മെഷീൻ" ൻ്റെ നിർമ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല, യഥാർത്ഥ ജീവിതത്തിലെ പ്രൊഫഷണൽ ബോക്‌സറും എംഎംഎ പോരാളിയുമായ മാർക്ക് കെറിൻ്റെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രത്തിൻ്റെ കഥ എന്നാണ് പുറത്തു വരുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam