ഗെയിം ഓഫ്  ത്രോണ്‍സിലെ  കെവൻ ലാനിസ്റ്റർ; നടൻ ഇയാൻ ഗെല്‍ഡർ വിടവാങ്ങി 

MAY 8, 2024, 12:06 PM

 പ്രശസ്ത പരമ്ബരയായ ഗെയിം ഓഫ് ത്രോണ്‍സില്‍ കെവൻ ലാനിസ്റ്ററായി പ്രേക്ഷകർക്ക് മുന്നില്‍ എത്തിയ ഇയാൻ ഗെല്‍ഡർ അന്തരിച്ചു.

74 വയസായിരുന്നു. പിത്തനാളിയില്‍ ബാധിച്ച അർബുദത്തെ തുടർന്നായിരുന്നു മരണം. അഞ്ച് മാസം മുമ്ബാണ് ഇയാന് അർബുദം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ഗെയിംസ് ഓഫ് ത്രോണ്‍സിന്റെ 12 എപ്പിസോഡുകളില്‍ ഇയാൻ പ്രേക്ഷകർക്ക് മുന്നില്‍ എത്തിയിരുന്നു. അടുത്തതായി പുറത്തിറങ്ങുന്ന ദി ലോർഡ് ഓഫ് ദ റിംഗ്‌സ്: ദി റിംഗ്‌സ് ഓഫ് പവർ സീസണ്‍2ലും അദ്ദേഹം പ്രധാന വേഷത്തിലെത്തുന്നുണ്ട്.

vachakam
vachakam
vachakam

പങ്കാളിയും സഹനടനുമായ ബെൻ ഡാനിയല്‍സാണ് ഇയാന്റെ വിയോഗം ലോകത്തെ അറിയിച്ചത്. " ഹൃദയം നുറുങ്ങുന്ന വേദനയിലാണ് ഞാൻ ഇത് എഴുതുന്നത്. എന്റെ ജീവിത പങ്കാളിയായ ഇയാൻ ഗെല്‍ഡർ കാൻസർ എന്ന വേദനാജനകമായ ലോകത്തില്‍ നിന്ന് വിടപറഞ്ഞിരിക്കുന്നു.

5 മാസങ്ങള്‍ക്ക് മുമ്ബാണ് അർബുദം ബാധിച്ച വിവരം ഞങ്ങള്‍ അറിഞ്ഞത്. എന്നിരുന്നാലും അദ്ദേഹം സധൈര്യം പോരാടി. ഇപ്പോള്‍ വിശ്രമിക്കാനുള്ള സമയമായി. എന്റെ പ്രിയപ്പെട്ട ചിയാനി.., നന്നായി വിശ്രമിക്കൂ.."- ഇരുവരുടെയും ചിത്രം പങ്കുവച്ച്‌ ബെൻ ഡാനിയല്‍സ് കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam