നവകേരള ബസ് അടുത്ത ആഴ്ച മുതല്‍ നിരത്തില്‍

APRIL 28, 2024, 12:32 PM

തിരുവനന്തപുരം: അടുത്ത ആഴ്ച മുതല്‍ നവകേരള ബസ് സര്‍വീസ് നടത്തുന്നു.   ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍ എന്നിവ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങി. കോഴിക്കോട്- ബംഗളുരു റൂട്ടില്‍ സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസിയുടെ നിലവിലെ തീരുമാനം.

 ടോയ്‌ലറ്റും കൂടുതല്‍ സൗകര്യങ്ങളുമുള്ള നവകേരള ബസ് സര്‍വ്വീസ് വിജയിച്ചാല്‍ ഇതേ മാതൃകയില്‍ കൂടുതല്‍ ബസുകള്‍ വാങ്ങാനും ആലോചന ഉണ്ട്. സര്‍വ്വീസ് പരാജയപ്പെട്ടാല്‍ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറും.

നേരത്തെ ഉണ്ടായിരുന്ന കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റാക്കി മാറ്റിയിട്ടുണ്ട്. ഇന്റര്‍ സ്റ്റേറ്റ് പെര്‍മിറ്റ് കൂടി ലഭിച്ചാല്‍ ഉടന്‍ സര്‍വ്വീസ് തുടങ്ങാനാണ് ധാരണ.  

vachakam
vachakam
vachakam

സംസ്ഥാന സര്‍ക്കാരന്റെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെന്‍സിന്റെ പുതിയ ബസ് വാങ്ങിയത്. യാത്ര കഴിഞ്ഞാല്‍ ബസ് മ്യൂസിയത്തില്‍ വെക്കാമെന്നും ബസിന്റെ മൂല്യം ഉയരുമെന്നുമുള്ള ഇടതുനേതാക്കളുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam