ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച്‌ എക്സ്

AUGUST 18, 2024, 9:28 AM

സെൻസർഷിപ്പ് ഉത്തരവുകളെത്തുടർന്ന് മൈക്രോ ബ്ലോഗിംഗ് സൈറ്റായ എക്സ് ബ്രസീലിലെ  സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ബ്രസീലിലെ എല്ലാ പ്രവർത്തനങ്ങളും ഉടൻ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് എക്‌സ് ശനിയാഴ്ച പ്രഖ്യാപിച്ചു.

ചില ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ബ്രസീലിയൻ സുപ്രീം കോടതി ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസ് എക്‌സ് പ്ലാറ്റ്‌ഫോമിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി.

തീവ്ര വലതുപക്ഷ നേതാവും ബ്രസീല്‍ മുൻ പ്രസിഡന്റുമായ ജെയർ ബോള്‍സോനാരോയുടെ ഭരണകാലത്ത് വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന എക്‌സിലെ ചില അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്.

vachakam
vachakam
vachakam

"ഡിജിറ്റല്‍ മിലിഷ്യകള്‍" എന്ന് വിളിക്കപ്പെടുന്ന ഇവരെക്കുറിച്ച്‌ അന്വേഷണവും പുരോഗമിക്കുകയാണ്. എന്നാല്‍ എക്സിന്റെ ഉടമയും സ്പേസ് എക്സ് മേധാവിയുമായ ശതകോടീശ്വരൻ ഇലോണ്‍ മസ്‌ക്, കോടതിയുടെ ഉത്തരവിന് പിന്നാലെ അക്കൗണ്ടുകള്‍ സജീവമാക്കുമെന്ന നിലപാടാണ് സ്വീകരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam