പുതിയ വീഡിയോ എഡിറ്റിംഗ് ടൂളുകളുമായി ഗൂഗിൾ ഫോട്ടോസ്. പുതിയ ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് (എഐ) എഡിറ്റിംഗ് ഫീച്ചറും മൂന്ന് പുതിയ എഡിറ്റിംഗ് ടൂളുകളും പ്രഖ്യാപിച്ചു. ആൻഡ്രോയിഡിലും ഐഒഎസിലും ഈ എഐ പവർ ഫീച്ചർ ലഭ്യമാകും. എഡിറ്റിംഗ് ടൂളുകൾ നിലവിൽ ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് മാത്രമേ ലഭ്യമാകുന്നുള്ളൂ. അടുത്ത കുറച്ച് ദിവസങ്ങള്‍ക്ക് ഉള്ളില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ഈ ഫീച്ചർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ട്രിം ടൂളുകൾ
ആദ്യത്തേത് അപ്‌ഡേറ്റ് ചെയ്‌ത ട്രിം ടൂളാണ്. ഇത് വീഡിയോയുടെ ചില ഭാഗങ്ങള്‍ കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ടൂള്‍ ആണ്. വീഡിയോയുടെ ഒരു പ്രത്യേക ഭാഗം മാത്രം സുഹൃത്തുക്കള്‍ക്ക് കാണിക്കാൻ ഇത് ഉപയോഗപ്രദമാണ്. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് അവർ ഇഷ്ടപ്പെടുന്ന പ്രത്യേക ഫ്രെയിമിലേക്ക് കൃത്യമായി ഫൂട്ടേജ് കട്ട് ആക്കാൻ കഴിയും.
ഓട്ടോ എൻഹാൻസ് ബട്ടണ്‍
ഫോട്ടോകളിലെ ഓട്ടോ എൻഹാൻസ് ഒബ്‌ജക്‌റ്റുകള്‍ കൂടുതല്‍ ഷാർപ്പ് ആക്കുവാനും ബ്രൈറ്റ്നസ്സും കോണ്‍ട്രാസ്റ്റും മൊത്തത്തിലുള്ള ലൈറ്റിംഗും മെച്ചപ്പെടുത്താനും സഹായിക്കും. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് വീഡിയോകളുടെ കളർ കറക്ഷൻ നടത്താനും കഴിയും.
സ്പീഡ് ടൂൾ
ഉപയോക്താക്കള്‍ക്ക് ഒരു വീഡിയോയുടെ വേഗത കൂട്ടുവാനോ കുറയ്ക്കാനോ എളുപ്പത്തില്‍ കഴിയും. തിരഞ്ഞെടുത്ത ഫ്രെയിമുകളിലേക്ക് രസകരമായ ഇഫക്റ്റുകള്‍ ചേർക്കാനും അവരെ അനുവദിക്കുന്നു. സ്ലോ-മോ ഇഫക്റ്റ് ചേർക്കാനും അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കാനും കഴിയും
അതേസമയം ആൻഡ്രോയിഡിലും ഐഒഎസിലും എഐ പവർ വീഡിയോ പ്രീസെറ്റുകള്‍ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യം റിപ്പോർട്ട് ചെയ്‌തത്, വീഡിയോ ട്രിമ്മിംഗ്, ലൈറ്റിംഗ് ക്രമീകരിക്കല്‍, വേഗത നിയന്ത്രിക്കല്‍ എന്നിവയും അതിലേറെയും പോലുള്ള നിർദ്ദിഷ്‌ട പ്രവർത്തനങ്ങള്‍ക്കായി ഈ സവിശേഷത നിരവധി പ്രീസെറ്റുകള്‍ വാഗ്ദാനം ചെയ്യും എന്നാണ്.
ഉപയോക്താക്കള്‍ക്ക് ഒരു പ്രീസെറ്റ് ആഡ് ആക്കിയാല്‍ ഒബ്ജെക്ടിന്റെ ഡൈനാമിക്ക് മോഷൻ ട്രാക്കിംഗ്, ഒരു പ്രധാന മോമെന്റില്‍ സൂം ഇൻ ചെയ്യുക, അല്ലെങ്കില്‍ സ്ലോ മോഷൻ പ്രയോഗിക്കുക തുടങ്ങിയ ഇഫക്റ്റുകളും പ്രയോഗിക്കാൻ കഴിയും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്