ആപ്പിളിനും മെറ്റയ്ക്കും ഗൂഗിളിനുമെതിരെ യൂറോപ്യന്‍ യൂണിയന്‍ അന്വേഷണം

MARCH 26, 2024, 9:29 AM

വമ്പൻ കമ്പനികളായ ആപ്പിൾ, മെറ്റാ, ഗൂഗിളിൻ്റെ ഉടമസ്ഥതയിലുള്ള ആൽഫബെറ്റ് എന്നിവയ്‌ക്കെതിരെ യൂറോപ്യൻ യൂണിയൻ അന്വേഷണം പ്രഖ്യാപിച്ചു.

2022-ൽ കൊണ്ടുവന്ന ഡിജിറ്റൽ മാർക്കറ്റ് ആക്ട് (ഡിഎംഎ) ലംഘിച്ചതിനെ തുടർന്നാണ് അന്വേഷണം നടക്കുന്നത്. ഈ വർഷം മാർച്ച് ഏഴിന് പ്രാബല്യത്തിൽ വന്ന ഡിജിറ്റൽ മാർക്കറ്റ് ആക്ട് പ്രകാരമുള്ള ആദ്യ കേസാണിത്.

യൂറോപ്യൻ യൂണിയൻ്റെ ആൻ്റിട്രസ്റ്റ് ചീഫ് മാർഗ്രെത്ത് വസ്റ്റേജറും വ്യവസായ മേധാവി തിയറി ബ്രെട്ടനും അന്വേഷണം പ്രഖ്യാപിച്ചു. നിലവിൽ ആൽഫബെറ്റ്, ആപ്പിൾ, മെറ്റാ, ആമസോൺ, മൈക്രോസോഫ്റ്റ്, ബൈറ്റ് ഡാൻസ് എന്നിങ്ങനെ ആറ് കമ്പനികളാണ് ഡിഎംഎയുടെ കീഴിൽ വരുന്നത്. നിയമങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ ഈ കമ്പനികൾക്ക് വാർഷിക വിറ്റുവരവിൻ്റെ 10 ശതമാനം പിഴ ചുമത്തും.

vachakam
vachakam
vachakam

അതേസമയം ഈ ആറ് സ്ഥാപനങ്ങളുടെയും ആസ്ഥാനം യൂറോപ്യന്‍ യൂണിയനിലല്ല. ബൈറ്റ് ഡാന്‍സിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സ് ബെയ്ജിങ്ങിലും മറ്റ് അഞ്ചു കമ്പനികളുടേത് അമേരിക്കയിലുമാണ് സ്ഥിതി ചെയ്യുന്നത്.

നിലവില്‍ മൂന്ന് കമ്പനികള്‍ ചോദ്യം ചെയ്യലിന് ഹാജരായിട്ടുണ്ട്. കമ്പനിയുടെ സമ്മത പത്രം സമര്‍പ്പിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് കമ്പനികള്‍ ചോദ്യം ചെയ്യലിനെ നേരിടുന്നത്.

നേരത്തെ ഗാനങ്ങള്‍ സംപ്രേഷണം ചെയ്യുന്നതിലെ കോംപറ്റീഷന്‍ നിയമം ലംഘിച്ചതിന്റെ പേരില്‍ സ്‌പോട്ടിഫൈ നല്‍കിയ പരാതിയില്‍ യൂറോപ്യന്‍ യൂണിയന്‍ ആപ്പിളിനെതിരെ 180 കോടി യൂറോ പിഴ ചുമത്തിയിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam