ഈ പ്ലെയറെ ഉറപ്പായും ടി20 ലോകകപ്പ് ടീമിലെടുക്കണം: സുരേഷ് റെയ്‌ന

APRIL 26, 2024, 3:51 PM

ജൂണിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ഈ മാസം അവസാനം അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഐപിഎല്ലിൽ മിന്നിയ ഏതൊക്കെ താരങ്ങൾ ലോകകപ്പ് ടീമിലെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഈ മാസം 28നോ 29നോ ബിസിസിഐ സെലക്ഷൻ കമ്മിറ്റി യോഗം ചേരുമെന്നും ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നുമാണ് കരുതുന്നത്.
ക്യാപ്ടൻ രോഹിത് ശർമയും സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കും.

ഇതിനിടെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി തിളങ്ങിയ ശിവം ദുബെയെ ലോകകപ്പ് ടീമിലെടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെന്നൈ താരം കൂടിയായ സുരേഷ് റെയ്‌ന. എക്‌സ് പോസ്റ്റിൽ അജിത് അഗാർക്കറെ ടാഗ് ചെയ്തുകൊണ്ടാണ് റെയ്‌ന ശിവം ദുബെക്ക് ലോകകപ്പ് ലോഡിങ്, ഭായി, അവനെ ദയവു ചെയ്ത് ടീമിലെടുക്കൂ എന്ന് റെയ്‌ന പോസ്റ്റ് ചെയ്തത്.

റെയ്‌നക്ക് പിന്നാലെ മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫും ശിവം ദുബെയെ ലോകകപ്പ് ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ടോപ് ഓർഡർ ബാറ്റർമാർക്കുശേഷം നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ കളിപ്പിക്കാവുന്ന പെർഫെക്ട് ബാറ്ററാണ് ശിവം ദുബെ എന്നായിരുന്നു കൈഫിന്റെ എക്‌സ് പോസ്റ്റ്. സീസണിൽ എട്ട് മത്സരങ്ങളിൽ 311 റൺസടിച്ച ദുബെ റൺവേട്ടയിൽ ആറാമതുണ്ട്. 169.95 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും ദുബെക്കുണ്ട്.

vachakam
vachakam
vachakam

ലോകകപ്പ് ടീമിലെത്താൻ ശിവം ദുബെക്കൊപ്പം മത്സരിക്കുന്ന ഹാർദ്ദിക് പാണ്ഡ്യക്കും റിങ്കു സിംഗിനും ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവാത്തതും ദുബെയുടെ സാധ്യത കൂട്ടുന്നുവെന്നാണ് വിലയിരുത്തൽ. ഐപിഎല്ലിൽ ഇന്നലെ ലഖ്‌നൗവിനെതിരായ മത്സരത്തിൽ 27 പന്തിൽ 66 റൺസടിച്ച ദുബെ തിളങ്ങിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam