ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ഡെക്ലാൻ റൈസിന്റെ ഇരട്ടഗോളിലൂടെ ആഴ്‌സണൽ എഫ്‌സി ബോൺമൗത്തിനെ തോൽപ്പിച്ചു. മത്സരത്തിൽ അഞ്ച് ഗോൾ ത്രില്ലറിലാണ് എവേ പോരാട്ടത്തിൽ ആഴ്‌സണലിന്റെ (3-2) ജയം. 54, 71 മിനിറ്റുകളിലായിരുന്നു റൈസിന്റെ ഗോളുകൾ.
10-ാം മിനിറ്റിൽ എവാനിൽസണിലൂടെ ആതിഥേയർ ലീഡ് നേടി.
ആഴ്‌സണൽ സെന്റർ ബാക്കായ ഗബ്രിയേൽ മഗൽഹേസിന്റെ പിഴവിൽനിന്നായിരുന്നു ബോൺമൗത്തിന്റെ ഗോൾ. എന്നാൽ, ആറ് മിനിറ്റിനുള്ളിൽ ആഴ്‌സണൽ ഒപ്പമെത്തി. ഗബ്രിയേൽ മഗൽഹേസിന്റെ (16) വകയായിരുന്നു ഗോൾ. റൈസിന്റെ ഇരട്ടഗോളിലൂടെ രണ്ടാം പകുതിയിൽ ആഴ്‌സണൽ 3-1ന്റെ ലീഡിലേക്ക് കുതിച്ചു. 76-ാം മിനിറ്റിൽ ജൂനിയർ ക്രൂപ്പി ഒരു ഗോൾ മടക്കിയെങ്കിലും ബോൺമൗത്തിന്റെ തോൽവി ഒഴിവാക്കാനായില്ല.
ലീഗില് 20 മത്സരങ്ങളിൽനിന്ന് 48 പോയിന്റുമായി ആഴ്‌സണൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. 42 പോയിന്റുള്ള ആസ്റ്റൺ വില്ലയാണ് രണ്ടാമത്. 31 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തേക്കുയർന്നു. 19 മത്സരങ്ങളിൽനിന്ന് 41 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി എഫ്‌സി മൂന്നാം സ്ഥാനത്തുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
