വോൾവ്‌സിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

MAY 5, 2024, 2:37 PM

പ്രീമിയർ ലീഗിൽ ഇന്ന് വീണ്ടും വിജയിച്ച് മാഞ്ചസ്റ്റർ സിറ്റി കിരീട പൊരാട്ടത്തിന് ആഴ്‌സണലിന് തൊട്ടു പിറകിൽ എത്തി. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് സിരി വിജയിച്ചത്. ഹാളണ്ടിന്റെ 4 ഗോളുകളാണ് സിറ്റിക്ക് ഇന്ന് കരുത്തായത്.

സിറ്റിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ തീർത്തും ആധിപത്യത്തോടെ ആണ് സിറ്റി കളിച്ചത്. മത്സരത്തിൽ പന്ത്രണ്ടാം മിനിറ്റിൽ ഒരു പെനാൽറ്റിയിലൂടെ ആയിരുന്നു സിറ്റി ലീഡ് എടുത്തത്. ഹാളണ്ട് പെനാൽറ്റി അനായാസം ലക്ഷ്യത്തിൽ എത്തിച്ചു. 35-ാം മിനിറ്റിൽ വീണ്ടും ഹാളണ്ട് തന്നെ ലീഡ് ഇരട്ടിയാക്കി. 45-ാം മിനിറ്റിൽ സിറ്റിക്ക് അനുകൂലമായി ഒരു പെനാൽറ്റി കൂടെ ലഭിച്ചു. ഇതും ഹാളണ്ട് തന്നെ ലക്ഷ്യത്തിലാക്കി. അവർ ആദ്യ പകുതി 3-0 എന്ന സ്‌കോറിൽ അവസാനിപ്പിച്ചു.

രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ വീണ്ടും ഹാളണ്ട് ഗോൾ കണ്ടെത്തി. അവസാനം ഹൂലിയൻ ആല്വരസ് കൂടെ ഗോൾ നേടിയതോടെ സിറ്റിയുടെ ജയം പൂർത്തിയായി. ഹ്വാങ് ആണ് വോൾവ്‌സിന്റെ ആശ്വാസ ഗോൾ നേടിയത്.

vachakam
vachakam
vachakam

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 35 മത്സരങ്ങളിൽ നിന്നും 82 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനം നൽകുകയാണ്. ഒരു മത്സരം അധികം കളിച്ച ആഴ്‌സണൽ 83 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇനി സിറ്റിക്ക് മൂന്നു കളികളും ആഴ്‌സണലിന് രണ്ടു കളികളുമാണ് ബാക്കിയുള്ളത്. സിറ്റി ശേക്ഷിക്കുന്ന മൂന്ന് മത്സരങ്ങളും വിജയിച്ചാൽ അവർക്ക് കിരീടത്തിലേക്ക് എത്താനാകും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam