ആപ്പിനെ കുരുക്കാൻ എൻഐഎ;  തീവ്രവാദ സംഘടനയില്‍നിന്ന് 160 കോടി ഡോളര്‍ സ്വീകരിച്ചു?

MAY 6, 2024, 10:16 PM

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന രംഗത്ത്. നിരോധിത തീവ്രവാദ സംഘടനയില്‍നിന്ന് 160 കോടി ഡോളർ സ്വീകരിച്ചെന്ന പരാതിയില്‍ അന്വേഷണം ആവശ്യമാണെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ലഫ്റ്റനന്റ് ഗവർണർ നല്‍കിയ ശുപാർശ.

1993ലെ ഡല്‍ഹി ബോംബ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രഫസർ ദേവേന്ദ്ര പാല്‍ ഭുള്ളറിനെ മോചിപ്പിക്കുന്നതിന് നിരോധിത ഖലിസ്താൻ അനുകൂല സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസില്‍ നിന്ന് രാഷ്ട്രീയ ധനസഹായം സ്വീകരിച്ചെന്നാണ് അദ്ദേഹം നൽകിയ പരാതി. 

വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ അഷൂ മോംഗിയയാണ് ആം ആദ്മി പാർട്ടിക്കെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രി പദവിയില്‍ ഇരിക്കുന്നയാള്‍ നിരോധിത സംഘടനയില്‍ നിന്നും ഫണ്ട് സ്വീകരിച്ചെന്ന പരാതിയോടൊപ്പം ഹാജരാക്കിയ ഇലക്‌ട്രോണിക് തെളിവുകള്‍ക്ക് ഫോറൻസിക് പരിശോധന ഉള്‍പ്പെടെയുള്ളവ ആവശ്യമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

vachakam
vachakam
vachakam

അതേസമയം പ്രഫസർ ദേവേന്ദ്ര പാല്‍ ഭുള്ളറിനെ മോചിപ്പിക്കുന്നതിനും ഖലിസ്താൻ അനുകൂല വികാരം ഉയർത്തുന്നതിനും ഖലിസ്താൻ അനുകൂല ഗ്രൂപ്പില്‍ നിന്ന് ആം ആദ്മി പാർട്ടി 16 മില്യണ്‍ ഡോളർ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എൻ.ഐ.എ അന്വേഷണത്തിന് ശിപാർശ ചെയ്തതെന്ന് ലഫ്.ഗവർണറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam