ഐ.എസ്.എൽ ചാമ്പ്യന്മാരായി മുംബയ് സിറ്റി എഫ്.സി

MAY 5, 2024, 10:27 AM

കൊൽക്കത്ത: ഐ.എസ്.എൽ പത്താം സീസണിൽ മുംബയ് സിറ്റി എഫ്.സി ചാമ്പ്യന്മാരായി. ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്‌സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് മുംബയ് തങ്ങളുടെ ചരിത്രത്തിലെ രണ്ടാം ഐ.എസ്.എൽ കിരീടത്തിൽ മുത്തമിട്ടത്. ബഗാന്റെ തട്ടകമായ സാൾട്ട്‌ലേക്ക് വേദിയായ കലാശപ്പോരാട്ടിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ടാം പകുതിയിൽ മൂന്ന് ഗോൾ തരിച്ചടിച്ച് മുംബയ് കിരീടമുറപ്പിച്ചത്.

ഈ മൈതാനത്ത് ഏപ്രിൽ 15ന് തങ്ങളെ കീഴടക്കി ഐ.എസ്.എൽ ഷീൽഡ് നേടിയ ബഗാനോടുള്ള പ്രതികാരം കൂടിയായി മുംബയ്ക്ക് ഈ ജയം. 2020-21സീസണിൽ ഹബാസ് തന്നെ പരിശീലിപ്പിച്ച എടികെ ബഗാനെ കീഴടക്കിയാണ് മുംബയ് ആദ്യമായി ഐ.എസ്.എൽ കിരീടം നേടിയത്. അന്നും ഒരുഗോൾ വഴങ്ങിയ ശേഷമായിരുന്നു മുംബയ് 2-1ന് ജയിച്ചത്. ജേസൺ കമ്മിൻസാണ് ബഗാനായി സ്‌കോർ ചെയ്തത്. പെരേര ഡയസ്, വിപിൻ സിംഗ്, ജാക്കൂബ് എന്നിവരാണ് മുംബയ്‌യുടെ സ്‌കോറർമാർ.

ഇരുടീമും ഒപ്പത്തിനൊപ്പമാണ് തുടങ്ങിയതെങ്കിലും പതിയെ മുംബയ് കളിയിൽ ആധിപത്യം നേടി. പതിമ്മൂന്നാം മിനിട്ടിൽ ബഗാൻ ആദ്യകോർണർ നേടിയെടുത്തെങ്കിലും മുതലാക്കാനായില്ല. പതിനഞ്ചാം മിനിട്ടിൽ മുംബയ്ക്ക് ആദ്യ കോർണർ. കോർണർ ഹെഡ്ഡ് ചെയ്ത് അകത്താക്കാനുള്ള മെഹ്താബിന്റെ ശ്രമം ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. 25 മിനിട്ടിനിടെ മൂന്ന് കോർണറുകൾ മുംബയ്ക്ക് കിട്ടി. 27-ാംമിനിട്ടിൽ ബഗാന്റെ ഹെക്ടർ യൂസ്‌തെയുടെ കൈയിൽ ബോക്‌സിനകത്തു വച്ച് പന്തുകൊണ്ടെങ്കിലും റഫറി കണ്ടില്ല.

vachakam
vachakam
vachakam

30-ാം മിനിട്ടിൽ വിക്രം പ്രതാപ് സിംഗിനെ ഫൗൾസചെയ്തതിന് ബോക്‌സിന് തൊട്ടുവെളിയിൽ വച്ച് മുംബയ്ക്ക് ഫ്രീകിക്ക് ലഭിച്ചു. ചാംഗ്‌തെയെടുത്ത മനോഹരമായ ഫ്രീകിക്ക് ബഗാന്റെ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. 38-ാം മിനിട്ടിൽ വിക്രം പ്രതാപ് സിംഗിന്റെ പാസ് സ്വീകരിച്ച് ചാംഗ്‌തെ തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചു.
41-ാം മിനിട്ടിൽ ഥാപ്പയും കൊളാക്കോയും ചേർന്ന നീക്കത്തിനൊടുവിൽ കൊളാക്കോ ഇടതു ഭാഗത്ത് നിന്ന് ഓടിയെത്തി തൊടുത്ത ഷോട്ട് മുബംയ് ഗോളി ലാച്ചെൻപ കാലുകൊണ്ട് തട്ടിയകറ്റി. ഫൈനലിൽ ബഗാന്റെ ആദ്യ ഷോട്ട് 44-ാം മിനിട്ടിൽ കളിയുടെ ഗതിയ്ക്ക് വിപരീതമായി ബഗാൻ ലീഡെടുത്തു.

പെട്രാറ്റോസിന്റെ വെടിയുണ്ട കണക്കേയുള്ള ലോംഗ് റേഞ്ചർ മുംബയ് ഗോളി ലാച്ചെൻപ തട്ടിയകറ്റിയെങ്കിലും പന്തെത്തിയത് ബോക്‌സിലേക്ക് ഓടിയെത്തിയ ബഗാൻ സ്‌ട്രൈക്കർ ജേസൺ കമ്മിംഗ്‌സിന്റെ കാലിലേക്കാണ്.പിഴവില്ലാതെ കമ്മിൻസിന്റെ ക്ലിനിക്കൽ ഫിനിഷ്. കാത്തിരുന്നഗോൾ കണ്ട് സാൾട്ട് ലേക്ക് പൊട്ടിത്തെറിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 53-ാം മിനിട്ടിൽ ജോർഗെ പെരേര ഡയസിലൂടെ മുംബയ് സമനില പിടിച്ചു. ഹാഫ് ലൈനിൽ നിന്ന് ആൽബർട്ടോ നൗഗെര നൽകിയ ലോംഗ് പാസ് ക്ലിയർ ചെയ്ത് രണ്ട്ബഗാൻ ഡിഫൻഡർമാരേയും ഗോളി വിശാൽ കെയ്ത്തിനേയും നിഷ്പ്രഭരാക്കി ഡയസ് വലകുലുക്കി.

സാൾട്ട് ലേക്ക് നിശ്ബ്ദമായി. ഐ.എസ്.എല്ലിൽ മുംബയ്‌യുടെ 300-ാംഗോൾ ആയിരുന്നു ഇത്, 70-ാം മിനിട്ടിൽ ബഗാൻ മലയാളി താരം സഹലിനെയിറക്കി. 81-ാംമിനിട്ടിൽ രണ്ടാം പകുതിയിൽ പകരക്കാരാനായിറങ്ങിയ വിപിനിലൂടെ മുംബയ് ലീഡെടുത്തു. മുംബയ് മുന്നേറ്റത്തിനൊടുവിൽ ചാംഗ്‌തെയുടെ ഗോൾ ശ്രമം ബഗാൻ ഡിഫൻഡറുടെ കാലിൽ തട്ടിത്തെറിച്ചു. പിന്നാലെ ജാക്കൂബിന്റെ ഷോട്ട് പോസ്റ്റിന് മുന്നിൽ മാർക്ക് ചെയ്യാതെ നിന്ന വിപിൻസിംഗിന്റെ കാലിലേക്കാണ് എത്തിയത്. വിപിന്റെ ആദ്യ അടി കൊണ്ടില്ലെങ്കിലും രണ്ടാം ഷോട്ടിൽ വിപിൻ വലകുലുക്കി ബഗാൻ ക്യാപ്ടൻ സുഭാശിഷ് ഗോൾ ലൈൻ സേവിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

vachakam
vachakam
vachakam

2020-21 സീസണിലെ ഫൈനലിലും വിപിനിന്റെ ഗോളിലൂടെയാണ് മുംബയ് ലീഡെടുത്തു. തടയാൻ അന്നും സുഭാശിഷ് എത്തിയെങ്കിലും പരാജയപ്പെട്ടു. തുടർന്ന് തിരിച്ചടിക്കാനായി ബഗാൻ പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 88-ാം മിനിട്ടിൽ ലിസ്റ്റൺന്റ ലോംഗ്രേഞ്ചർ മുംബയ് ഗോളി മനോഹരമായി സേവ് ചെയ്തു. തുടർന്ന് ലോംഗ് വിസിലിന് തൊട്ടുമുൻപ് ജാക്കൂബ് മുംബയ്‌യുടെ വിജയമുറപ്പിച്ച ഗോൾ നേടി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam